Actor Jayaram : ആദ്യം ഓണം, പിന്നെ ശബരിമല, ഇപ്പോൾ ദീപാവലി; ട്വൻ്റി20 ക്ലൈമാക്സിന് പിന്നിലുള്ള കഥ ശരിയാകുന്നില്ലല്ലോ ജയറാമേട്ട!
Actor Jayaram And Twenty20 Movie Climax : സിനിമയുടെ പോസ്റ്ററിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പം ജയറാമുണ്ടെങ്കിലും ക്ലൈമാക്സിൽ താരങ്ങൾ നടന്നുവരുന്ന ഷോട്ടിൽ ജയറാമില്ലായിരുന്നു. അത് എന്തുപറ്റിയെന്ന് ചോദിക്കുകമ്പോൾ പല കാരണങ്ങൾ ജയറാം അഭിമുഖങ്ങളിൽ നൽകിയത്. ഇത് സോഷ്യൽ മീഡിയ കൈയ്യോടെ പൊക്കിയിരിക്കുകയാണ്.

Actor Jayaram
ട്വൻ്റി20 എന്ന സിനിമ ഒരിക്കലും ഒരു സിനിമ ഇൻഡസ്ട്രിയിൽ പോലും നടക്കാത്ത കാര്യമാണ്. ഒരു ഇൻസസ്ട്രിയിലെ താരങ്ങൾ എല്ലാവരും ചേർന്ന് ചെറുതും വലിയതുമായി വേഷങ്ങളിലായി ഒരു സിനിമയുടെ ഭാഗമാകുക എന്ന പറയുന്നത് ചലച്ചിത്ര മേഖലയിലുള്ളവർക്ക് അവിശ്വസനീയമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി അന്നത്തെ മുൻനിര താരങ്ങൾ എല്ലാവരും അണിനിരന്നപ്പോൾ അത് വൻ ഹിറ്റായി മാറി ചിത്രവും ട്വൻ്റി20. വർഷങ്ങൾ ഏറെയായിട്ടും ഇപ്പോഴും ട്വൻ്റി20 സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്.
ഇപ്പോൾ നടൻ ജയറാമുമായി ബന്ധപ്പെട്ടാണ് ട്വൻ്റി20 സിനിമ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചിത്രത്തിൻ്റെ ക്ലൈമാക്സിലെ ഷോട്ടിൽ താൻ എന്തുകൊണ്ട് ഇല്ലാതെയായി പോയി എന്ന് ജയറാം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോഴത്തെ ചർച്ചയ്ക്ക് ആധാരം. താൻ അന്ന് കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ പോയത് കൊണ്ടാണ് ആ ഷോട്ടിൽ താൻ ഇല്ലാതെ പോയതെന്നാണ് അഭിമുഖത്തിൽ ജയറാം അറിയിച്ചത്. സിനിമയുടെ പോസ്റ്ററും എല്ലാം കൈയ്യിൽ വെച്ചുകൊണ്ടായിരുന്നു ജയറാമിൻ്റെ വിശദീകരണം.
ALSO READ : Renu Sudhi:ക്യാൻസർ ആണെന്ന വാർത്ത അറിഞ്ഞിട്ട് പോലും കിച്ചു എന്നെ വിളിച്ചില്ല; നന്ദി പറഞ്ഞ് രേണു സുധി
എന്നാൽ വീണ്ടും ചർച്ചയ്ക്കുള്ള കാരണം നടൻ്റെ ഈ വിശദീകരണമല്ല. പല അഭിമുഖങ്ങളിലും ട്വൻ്റി20 സിനിമയുടെ ക്ലൈമാക്സിൽ താൻ ഇല്ലാതായതിന് വ്യത്യസ്തമായ കാരണങ്ങളായിരുന്നു ജയറാം അറിയിച്ചത്. പുതിയതും പഴയതുമായ അഭിമുഖങ്ങളുടെ ഭാഗങ്ങൾ ചേർത്തുകൊണ്ടുള്ള വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുകയാണ്. ഇതിലൂടെ നടൻ്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്.
ആദ്യം ഓണം പിന്നെ ശബരിമല
ആദ്യ കാലങ്ങളിൽ താൻ എന്തുകൊണ്ട് ട്വൻ്റി20യുടെ ക്ലൈമാക്സ് ഷോട്ടിൽ ഇല്ലാതെയായി പോയതെന്ന് അന്ന് നൽകിയ അഭിമുഖങ്ങളിൽ ജയറാം വ്യക്തമാക്കിയിരുന്നത് താൻ കുടുംബത്തിനൊപ്പം ഓണം ചിലവഴിക്കാൻ പോയപ്പോഴാണ് ആ ഷോട്ട് എടുത്തത്. എന്നാൽ പിന്നീട് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ താൻ ശബരിമലയ്ക്ക് പോയി എന്നായിരുന്നു. ‘ശബരിമല ആണോ അതോ ഈ ഷോട്ട് ആണോ നിനക്ക് മുഖ്യം’ എന്ന സംവിധായകൻ ജോഷി ചോദിച്ചപ്പോൾ ശബരിമല എന്ന പറഞ്ഞുകൊണ്ടാണ് സെറ്റ് വിട്ടതെന്നാണ് ജയറാം അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ തമിഴിൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇതെ രീതിയിൽ സംവിധായകൻ ജോഷിയോട് ചോദിച്ചപ്പോൾ ശബരിമലയ്ക്ക് പകരം ദീപാവലിക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കണമെന്നാവശ്യപ്പെട്ടാണ് താൻ ക്ലൈമാക്സ് സീനിൽ ഒഴിവായതെന്നാണ് ജയറാം പറയുന്നത്. ജയറാമിൻ്റെ ഏറ്റവും പുതിയ പരിമള ആൻഡ് കോ എന്ന സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിലാണ് ദീപാവലിയുടെ താരം പറയുന്നത്. ഇനി ഹിന്ദി ചിത്രത്തിൻ്റെ പ്രൊമോഷന് പോകുമ്പോൾ ഈ ദീപാവലി ഹോളിയായി മാറുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ജയറാം നൽകിയ അഭിമുഖത്തിൻ്റെ ഭാഗം
English Summary
Actor Jayaram Caught Red Handed On Hypocrisy. In A Latest Interview Jayaram Said Because Of He Want Spent Time With Family So He Left Twenty20 Movie Set. Then Lost Climax Shot With Mammootty, Mohanlal and Suresh Gopi. But Social Media Found That Previously Actor Said Because of Sabarimala And Onam He Lost Climax Scene