AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jeethu Joseph about Drishyam 3: ദൃശ്യം കൊറിയൻ സിനിമയുടെ കോപ്പിയടിയോ? മറുപടിയുമായി ജിത്തു ജോസഫ്

Jeethu Joseph clarifies on the Korean remake : ദൃശ്യം ഇപ്പോൾ കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. താൻ കൊറിയൻ സിനിമയിൽ നിന്നാണ് കഥയെടുത്തതെങ്കിൽ അവർ എന്തിനാണ് ദൃശ്യം റീമേക്ക് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. എങ്കിലും, ആ കൊറിയൻ സിനിമ കണ്ടപ്പോൾ ചില സാമ്യങ്ങൾ തോന്നിയെന്നും ഒരേപോലെ ചിന്തിക്കുന്ന ഒട്ടേറെ സിനിമകൾ ലോകത്തുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Jeethu Joseph about Drishyam 3: ദൃശ്യം കൊറിയൻ സിനിമയുടെ കോപ്പിയടിയോ? മറുപടിയുമായി ജിത്തു ജോസഫ്
Drishyam 3Image Credit source: facebook (Jeethu joseph)
Aswathy Balachandran
Aswathy Balachandran | Updated On: 22 Apr 2026 | 08:18 PM

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ദൃശ്യം ഒരു കൊറിയൻ സിനിമയുടെ കോപ്പിയടിയാണെന്ന കാലങ്ങളായുള്ള പ്രചരണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

കൊറിയൻ സിനിമയും ദൃശ്യവും

താൻ മുൻപ് ചെയ്ത മൈ ബോസ് എന്ന ചിത്രം ഇൻസ്പിരേഷൻ ഉൾക്കൊണ്ട് ചെയ്തതാണെന്ന് റിലീസിന് മുൻപേ താൻ സമ്മതിച്ചിട്ടുണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞു. എന്നാൽ ദൃശ്യത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഇവർ പറയുന്ന കൊറിയൻ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ ഞാൻ ദൃശ്യത്തിന്റെ തിരക്കഥ എഴുതി വെച്ചിരുന്നു. ആദ്യം അസോസിയേറ്റിന് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് പിന്നീട് എന്റെ കൈകളിലേക്ക് തന്നെ എത്തുകയായിരുന്നു, അദ്ദേഹം വ്യക്തമാക്കി.

ALSO READ: എല്ലാവരും ചതിച്ചു, കടക്കാർ ജീവിക്കാൻ സമ്മതിക്കുന്നില്ല: സുമതി വളവിലൂടെ വൻ നഷ്ടമെന്ന് മുരളി കുന്നുംപുറത്ത്, ആരോപണം നിഷേധിച്ച് അഭിലാഷ് പിള്ള

ദൃശ്യം ഇപ്പോൾ കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. താൻ കൊറിയൻ സിനിമയിൽ നിന്നാണ് കഥയെടുത്തതെങ്കിൽ അവർ എന്തിനാണ് ദൃശ്യം റീമേക്ക് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. എങ്കിലും, ആ കൊറിയൻ സിനിമ കണ്ടപ്പോൾ ചില സാമ്യങ്ങൾ തോന്നിയെന്നും ഒരേപോലെ ചിന്തിക്കുന്ന ഒട്ടേറെ സിനിമകൾ ലോകത്തുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കഥ താൻ സ്വന്തമായി രൂപപ്പെടുത്തിയതാണെന്ന് തന്റെ ഭാര്യക്കും മക്കൾക്കും അറിയാമെന്നും അതിനാൽ മറ്റാരെയും ഇത് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. താൻ മനസ്സിൽ കണ്ടിരുന്ന പല ഐഡിയകളും പിന്നീട് മറ്റ് സിനിമകളായി വന്നിട്ടുണ്ടെന്നും, അത്തരം സാഹചര്യങ്ങളിൽ ആ കഥകൾ ഉപേക്ഷിക്കാറാണ് പതിവെന്നും അദ്ദേഹം വെളിപ്പെടുത്തി.

വിഷ്വൽ ക്വാളിറ്റിയിലെ വിമർശനങ്ങൾ

തന്റെ സിനിമകൾക്ക് വിഷ്വൽ ക്വാളിറ്റി കുറവാണെന്ന വിമർശനത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകി. അത് എന്റെ ടീമിന്റെയോ ടെക്നീഷ്യൻസിന്റെയോ കുഴപ്പമല്ല. എനിക്ക് സിനിമകൾ കുറച്ച് റിയലിസ്റ്റിക് ആയിരിക്കണം എന്ന നിർബന്ധമുണ്ട്. ഞാൻ ആഗ്രഹിക്കുന്ന വിഷ്വലുകൾ അത്തരത്തിലുള്ളതാണ്,” അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ 25-ഓളം വരുന്ന ഒരു ചെറിയ വിഭാഗം ആളുകൾ നിരന്തരമായി ഇത്തരം വിമർശനങ്ങൾ ഉന്നയിച്ച് പ്രേക്ഷകരെ ബ്രെയിൻ വാഷ് ചെയ്യുകയാണെന്നും ഇതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഡ്രൈവർ പോലും ഇത്തരം പോസ്റ്റുകൾ വായിച്ച് തന്നോട് കമന്റ് പറഞ്ഞ കാര്യം അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു.

ദൃശ്യം 3 ഉണ്ടാകുമെന്ന് സംവിധായകൻ ജീത്തു ജോസഫും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ വമ്പിച്ച വിജയത്തിന് ശേഷം ജോർജ്ജുകുട്ടിയുടെ കഥ എങ്ങനെ അവസാനിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ ജീത്തു ജോസഫിന്റെ വാക്കുകൾ പ്രകാരം, മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ഇതൊരു ഫൈനൽ ചാപ്റ്റർ ആയിരിക്കും എന്നാണ് സൂചനകൾ. ജോർജ്ജുകുട്ടി നിയമത്തിന് മുന്നിൽ കീഴടങ്ങുമോ അതോ ഒരിക്കൽ കൂടി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം.

 

Follow Us