AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Pinarayi Vijayan ED Raid: ബിനീഷ് കോടിയേരിയുടെ ആ മനസ്സ് ആരും കാണാതെ പോകരുത്; ഇഡി റെയ്ഡിൽ പോസ്റ്റുമായി ജോയ് മാത്യു

Joy Mathew on Pinarayi Vijayan ED Raid: പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടക്കുമ്പോൾ പുറത്ത് സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടത്തിയിരുന്നത് അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ..........

Pinarayi Vijayan ED Raid: ബിനീഷ് കോടിയേരിയുടെ ആ മനസ്സ് ആരും കാണാതെ പോകരുത്; ഇഡി റെയ്ഡിൽ പോസ്റ്റുമായി ജോയ് മാത്യു
Joy Mathew, Bineesh KodiyeriImage Credit source: Facebook
Ashli C
Ashli C | Published: 28 May 2026 | 12:17 PM

കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങളിൽ പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ പശ്ചാത്തലത്തിലാണ് പോസ്റ്റ്മായി എത്തിയിരിക്കുന്നത്. പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടക്കുമ്പോൾ പുറത്ത് സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടത്തിയിരുന്നത് അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഇടപെടലുകൾ ആയിരുന്നു.

പ്രവർത്തകർ ഉദ്യോഗസ്ഥരുടെ വാഹനം തല്ലിപ്പൊളിക്കാൻ ശ്രമിക്കുമ്പോൾ അങ്ങനെ ചെയ്യല്ലേ എന്ന് പറഞ്ഞ് അവരെ മാറ്റിനിർത്തുകയും ഇഡി ഉദ്യോഗസ്ഥർക്ക് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കി കൊടുക്കുകയും ചെയ്യുന്ന ബിനീഷ് കോടിയേരി ഇന്നലെ വളരെയധികം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധാ കേന്ദ്രമായിരുന്നു. അതിനിടയാണ് പോസ്റ്റ്മായി ജോയ് മാത്യു എത്തിയിരിക്കുന്നത്.

ഇന്നലെ ബിനീഷ് കോടിയേരിയാണ് തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് എന്നാണ് ജോയിൻ മാത്യു ഫേസ്ബുക്കിൽ പരിഹാസരൂപേണ കുറിച്ചിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്ത ഇ ഡി തന്റെ വീട് റെയ്ഡ് ചെയ്ത വിദഗ്ധമായി കൈയൊഴിഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുടെ കാര്യം വന്നപ്പോൾ റെയ്ഡ് ചെയ്യാൻ വന്നവരെ ആക്രമിച്ച മനസ്സുണ്ടല്ലോ അത് ആരും കാണാതെ പോകരുത്. പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി എന്നും അദ്ദേഹം കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്. തന്നെ അറസ്റ്റ് ചെയ്ത ഇ ഡി തൻ്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കൈയ്യൊഴിഞ്ഞ വിജയൻറെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ അക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ…
അത് കാണാതെ പൊകരുത് …ശരിയായ കോടിയേരി രക്തം…പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി. നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാകുന്ന അടിമകൾ ഇതും മറക്കരുത്.

ALSO READ:അൻസിബയുടെ പരാതി “അമ്മ” കേൾക്കും; നേരിട്ടെത്താൻ നിർദ്ദേശം

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ കണ്ടാൽ തിരിച്ചറിയുന്ന 300 പേർക്കെതിരെ കേസ് എടുത്തതായി റിപ്പോർട്ട്. അതിനുപുറമേ പോലീസിനെ ആക്രമിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.കോൺഗ്രസിന്റെയും ബിജെപിയും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇടിയുടെ പരിശോധന നടന്നത് എന്നാണ് സിപിഎം ആരോപിക്കുന്നത്. സംസ്ഥാന വ്യാപകമായി എന്ന് പ്രതിഷേധം നടത്താനും സിപിഎം തീരുമാനം എടുത്തിട്ടുണ്ട്.

ബ്രാഞ്ച് തലത്തിൽ പന്തളം കൊളുത്തി പ്രകടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.കൂടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണം ഗുരുതര സുരക്ഷാ വീഴ്ചയാണ് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.. സംഭവസ്ഥലത്ത് വേണ്ടത്ര പോലീസിനെ സജ്ജീകരിച്ചില്ല ആവശ്യമായ സമയത്ത് നടപടികൾ സ്വീകരിച്ചില്ല എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ജില്ലയിലെ വാടകവീട്ടിലും കൂടാതെ മുഹമ്മദ് റിയാസിന്റെ വീട്ടിലും ആണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്.

ENGLISH SUMMARY

Actor and director Joy Mathew has come out with a post on the developments that took place in Kerala the other day. The post comes in the backdrop of the Enforcement Directorate officials inspecting the house of Opposition leader Pinarayi Vijayan in connection with the monthly payment case.

Follow Us