Kaakum Vadivel Song: ട്രെൻഡ് സെറ്ററായി ‘കാക്കും വടിവേൽ’; മുരുക ഭക്തിക്ക് ഹൈ-എനർജി റാപ്പ് രൂപം

kaakum vadivel murugan vibe song: സംഗീത മാന്ത്രികൻ ധരൺ കുമാർ, ശ്രീലങ്കൻ തമിഴ് റാപ്പറും ഗാനരചയിതാവുമായ വാഹീസൻ എന്നിവർ ചേർന്നാണ് ഈ സംഗീത വിസ്മയം ഒരുക്കിയിരിക്കുന്നത്.

Kaakum Vadivel Song: ട്രെൻഡ് സെറ്ററായി കാക്കും വടിവേൽ; മുരുക ഭക്തിക്ക് ഹൈ-എനർജി റാപ്പ് രൂപം

Kaakum Vadivel Song

Updated On: 

11 Dec 2025 | 08:23 PM

പരമ്പരാഗത ഭക്തിഗാനങ്ങളുടെ രീതി മാറ്റിക്കൊണ്ട്, ആധുനിക സംഗീതത്തിൻ്റെയും റാപ്പിൻ്റെയും അകമ്പടിയോടെ ‘കാക്കും വടിവേൽ’ എന്ന പുതിയ മ്യൂസിക് വീഡിയോ തരംഗമാകുന്നു. ബ്രാൻഡ് ബ്ലിസ് എന്റർടൈൻമെന്റ്സ് അവതരിപ്പിക്കുന്ന ഈ ഗാനം, യുവസംഗീതപ്രേമികൾക്കിടയിൽ #MuruganVibeSong എന്ന പേരിൽ ശ്രദ്ധേയമായി കഴിഞ്ഞു.

 

സവിശേഷതകൾ

 

സംഗീത മാന്ത്രികൻ ധരൺ കുമാർ, ശ്രീലങ്കൻ തമിഴ് റാപ്പറും ഗാനരചയിതാവുമായ വാഹീസൻ എന്നിവർ ചേർന്നാണ് ഈ സംഗീത വിസ്മയം ഒരുക്കിയിരിക്കുന്നത്. മുരുക ഭഗവാൻ്റെ ശക്തിയും വീര്യവും പറയുന്ന ഗാനത്തിൽ, റാപ്പ് വരികളും പരുക്കൻ താളങ്ങളും സമന്വയിപ്പിച്ച്, മുമ്പ് കണ്ടിട്ടില്ലാത്ത ഒരു മ്യൂസിക് വീഡിയോ അനുഭവം നൽകാൻ അണിയറപ്രവർത്തകർ ശ്രമിച്ചിരിക്കുന്നു. ഗാനം ഇപ്പോൾ സ്‌പോട്ടിഫൈ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

 

അണിയറ പ്രവർത്തകർ

 

ഡോ. ജെ.പി. ലീലാരം, രാജു കെ., ശരവണൻ ബി., രേഖ എൽ. എന്നിവരാണ് ഈ ഗാനത്തിൻ്റെ നിർമ്മാതാക്കൾ. വാഹീസൻ രസയ്യ തന്നെയാണ് ഇത് പാടിയിരിക്കുന്നത്. അജയ് എസ്. കശ്യപും ഇതിൽ പാടുന്നുണ്ട്. സംവിധാനം കൃപാകർജയ് ജെയും ഛായാഗ്രഹണം നവീൻ കെ. നാഗരാജനുമാണ്. എഡിറ്റിംഗ് അരുൾ ഇ. സിദ്ധാർത്ഥ്. റോയ്‌സൺ ആണ് ​ഗാനത്തിന്റെ കൊറിയോഗ്രാഫി

 

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ