AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalamkaval: ലൈംഗികബന്ധത്തിന് ശേഷം സയനൈഡ് നൽകി കൊന്നത് 20 യുവതികളെ; കളങ്കാവലിൽ മമ്മൂട്ടി പകർന്നാടുന്ന സയനൈഡ് മോഹനെപ്പറ്റി

Who Is Mammoottys Character Cyanide Mohan: സയനൈഡ് മോഹൻ എന്ന കൊടും കുറ്റവാളിയെയാണ് മമ്മൂട്ടി കളങ്കാവൽ എന്ന സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. സയനൈഡ് മോഹൻ ആരാണെന്നറിയാം.

Kalamkaval: ലൈംഗികബന്ധത്തിന് ശേഷം സയനൈഡ് നൽകി കൊന്നത് 20 യുവതികളെ; കളങ്കാവലിൽ മമ്മൂട്ടി പകർന്നാടുന്ന സയനൈഡ് മോഹനെപ്പറ്റി
മമ്മൂട്ടി, സയനൈഡ് മോഹൻImage Credit source: Social Media
abdul-basith
Abdul Basith | Published: 04 Aug 2025 11:02 AM

മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുള്ള ഒരു സിനിമയാണ് കളങ്കാവൽ. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന, മമ്മൂട്ടികമ്പനിയുടെ ഏഴാമത്തെ സിനിമയായ കളങ്കാവലിൽ മമ്മൂട്ടിയും വിനായകനുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയിൽ മമ്മൂട്ടി വില്ലനാണെന്ന അഭ്യൂഹങ്ങളെന്നുണ്ട്. അതും കടന്ന് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത് സയനൈഡ് മോഹനെന്ന കൊടും കുറ്റവാളിയെ ആണെന്ന റിപ്പോർട്ടുകളുമുണ്ട്.

ആരാണ് സയനൈഡ് മോഹൻ?
20 യുവതികളെ കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് സയനൈഡ് മോഹൻ അഥവാ മോഹൻകുമാർ. കർണാടകയിലെ മംഗളൂരുവിൽ കായികാധ്യാപകനായിരുന്ന മോഹൻകുമാർ 2003 – 2009 കാലയളവിൽ നാല് മലയാളികളെയടക്കം 20 യുവതികളെയാണ് കൊലപ്പെടുത്തിയത്. വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെടുന്ന ഇയാൾ ഗർഭനിരോധന ഗുളികയെന്ന പേരിൽ സയനൈഡ് നൽകി ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇവരുടെ ആഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു മോഹൻ്റെ രീതി.

Also Read: Kalamkaval: കളങ്കാവലിൽ മമ്മൂട്ടി നായകനോ വില്ലനോ?; വൻ വെളിപ്പെടുത്തലുമായി സംവിധായകൻ

കൊല്ലപ്പെട്ടവർ
കാസർകോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂർണിമ, കാസർകോഡ് സ്വദേശിനികൾ തന്നെയായ പുഷ്‌പ, വിജയലക്ഷ്മി, സാവിത്രി, കമല എന്നിവരാണ് സയനൈഡ് മോഹൻ കൊലപ്പെടുത്തിയ മറ്റ് മലയാളികൾ. 22 മുതൽ 34 വയസ് വരെയുള്ള സ്ത്രീകൾ മോഹൻ്റെ ഇരകളായി. പല കേസുകളിലും ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 2020ലാണ് ഇയാൾ അവസാനം നടത്തിയ കൊല തെളിഞ്ഞത്. പൂർണിമയായിരുന്നു അവസാനത്തെ ഇര.

ശിക്ഷാവിധി
അഞ്ച് കേസുകളിൽ കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് ചില കേസുകളിൽ ഈ ശിക്ഷ കുറച്ച് ജീവപര്യന്തമാക്കി. 2023ൽ, എല്ലാ വധശിക്ഷകളിൽ നിന്നും മാപ്പ് നൽകി ജീവപര്യന്തമാക്കണമെന്ന് മോഹൻ രാഷ്ട്രപതിയിയോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ ബെലഗാവിയിലെ ഹിന്ദാൽഗ ജയിലിൽ തടവിൽ കഴിയുകയാണ് സയനൈഡ് മോഹൻ.

കളങ്കാവൽ
കളങ്കാവലിൽ 21 നായികമാർ ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സയനൈഡ് മോഹൻ 20 യുവതികളെ കൊലപ്പെടുത്തി. ഇത് രണ്ടും ചേർത്തുവായിക്കുമ്പോൾ കളങ്കാവലിൽ മമ്മൂട്ടി സയനൈഡ് മോഹൻ തന്നെയാവും.