Kanguva : സമ്മിശ്ര പ്രതികരണങ്ങളിൽ പതറാതെ കങ്കുവ; ബോക്സോഫീസിൽ ആദ്യ ദിനം ഗംഭീര കളക്ഷൻ

Kanguva First Day Box Office Collection : സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലെത്തിയത്. സിനിമയ്ക്ക് ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾ ബോക്സോഫീസിൽ ബാധിച്ചില്ലെന്നാണ് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്.

Kanguva : സമ്മിശ്ര പ്രതികരണങ്ങളിൽ പതറാതെ കങ്കുവ; ബോക്സോഫീസിൽ ആദ്യ ദിനം ഗംഭീര കളക്ഷൻ

കങ്കുവ (Image Courtesy - Social Media)

Published: 

16 Nov 2024 | 07:38 AM

സമ്മിശ്രപ്രതികരണങ്ങൾക്കിടയിലും സൂര്യ നായകനായെത്തിയ സിനിമ ‘കങ്കുവ’യ്ക്ക് ബോക്സോഫീസിൽ ആദ്യ ദിനം ഗംഭീര കളക്ഷൻ. തമിഴ്നാട്ടിൽ ആദ്യ ദിനം 18.37 കോടി നേടിയ ചിത്രം ആദ്യം ഏറ്റവുമധികം കളക്ഷൻ ലഭിക്കുന്ന മൂന്നാമത്തെ ചിത്രമായി മാറി. വിജയ് നായകനായി പുറത്തിറങ്ങിയ ‘ഗോട്ട്’ ആണ് പട്ടികയിൽ മുന്നിൽ. 31 കോടി രൂപയാണ് ‘ഗോട്ട്’ ആദ്യ ദിനം തീയറ്ററിൽ നിന്ന് നേടിയത്. 19 കോടി നേടിയ, രജനികാന്ത് നായകനായ വേട്ടയ്യൻ രണ്ടാമതാണ്.

കേരളത്തിൽ നിന്ന് സിനിമ ആദ്യ ദിനം നാല് കോടി രൂപ നേടി. അഡ്വാൻസ് ഓൺലൈൻ ബുക്കിംഗും ഫാൻസ് ഷോയും ഉൾപ്പെടെയുള്ള കണക്കാണിത്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ടർബോ ആണ് ഈ വർഷം ആദ്യ ദിവസം കേരള ബോക്സോഫീസിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം. ഇത് തകർക്കാൻ കങ്കുവയ്ക്ക് സാധിച്ചില്ല. ഹിന്ദിയിൽ നിന്ന് രണ്ട് കോടി രൂപ കളക്റ്റ് ചെയ്ത ചിത്രം ഓൾ ഇന്ത്യയിൽ 26 കോടി രൂപ ആദ്യ ദിനം നേടി. ആഗോള കളക്ഷൻ 48 കോടി രൂപയാണ്. 350 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. ലോകത്തൊട്ടാതെ ആറായിരത്തോളം തീയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. പ്രീസെയിൽ ബിസിനസിലൂടെ കങ്കുവ 178 കോടി രൂപ നേടിയിരുന്നു. 70 കോടി രൂപയ്ക്കാണ് തമിഴ്നാട്ടിലെ വിതരണാവകാശം വിറ്റുപോയത്. തെലങ്കാന (24 കോടി), കർണാടക, കേരളം (10) കോടി രൂപ വീതം, ഓവർസീസ് (40 കോടി), ഇന്ത്യയിലെ മറ്റിടങ്ങളിൽ ആകെ 24 കോടി എന്നിങ്ങനെയാണ് സിനിമ നേടിയത്.

Also Read : Navya Nair: ‘വെയ്റ്റിങ് ഫോർ നേവൽ ഫോട്ടോഷൂട്ട്’; നവ്യയുടെ പുതിയ ലുക്കിന് വിമർശനം

2021ൽ പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ജയ് ഭീമിന് ശേഷം പുറത്തിറങ്ങിയ സിനിമയാണ് കങ്കുവ. 2022ൽ ലോകേഷ് കനഗരാജിൻ്റെ കമൽ ഹാസൻ ചിത്രം റോളക്സിൽ കാമിയോ റോളിൽ താരം അഭിനയിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമയാണ് കങ്കുവ. സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന ചർച്ചകളും ട്രെയിലറുമൊക്കെ സിനിമയിൽ വലിയ പ്രതീക്ഷ നൽകിയിരുന്നു. കാർത്തിക് സുബ്ബരാജ് അണിയിച്ചൊരുക്കുന്ന സിനിമയിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. പൂജ ഹെഗ്ഡെ ആണ് നായിക.

 

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി