Karikku Movie: ‘ഇനി അവർ ബിഗ് സ്ക്രീനിലേക്ക്’ ! ആദ്യ സിനിമ പ്രഖ്യാപിച്ച് കരിക്ക് ടീം

Karik Team First Movie Announced:‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിൽ സിനിമ, വെബ് സീരീസ്, ഒടിടി രംഗങ്ങളിലെല്ലാം സജീവമാകാൻ ഒരുങ്ങുകയാണെന്ന് കരിക്ക് ടീം.

Karikku Movie: ഇനി അവർ ബിഗ് സ്ക്രീനിലേക്ക് ! ആദ്യ സിനിമ പ്രഖ്യാപിച്ച് കരിക്ക് ടീം

Karikku Studios

Updated On: 

31 Oct 2025 | 12:36 PM

മലയാളികൾക്കിടയിൽ ചുരുങ്ങിയ സമയം കൊണ്ട് തരം​ഗമായി മാറിയ കരിക്ക് ഇനി ബി​ഗ് സ്ക്രീനിലേക്ക്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ചലച്ചിത്ര നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്നത്.

തീയറ്റർ‌‌, വെബ് സീരീസ്, ഒടിടി രംഗങ്ങളിലെല്ലാം സജീവമാകാൻ ഒരുങ്ങുകയാണെന്ന് ടീം. ചിത്രത്തിന്റെ പ്രഖ്യാപനം തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് നടത്തിയത്.കഴിഞ്ഞ ദിവസം ഇതിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു കൊണ്ട് ഇവർ ഒരു പോസ്റ്റ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരുന്നു.

തിയേറ്ററുകളിലേക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുമായി സിനിമകളും വെബ് സീരീസുകളും നിർമ്മിക്കുന്നതിനായി ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന ഇടം ആരംഭിക്കുന്നതായി സന്തോഷപൂർവം അറിയിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. വർഷങ്ങളായി നിങ്ങൾ നൽകിയ അവിശ്വസനീയമായ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ സ്വപ്നം സാധ്യമാകുമായിരുന്നില്ല. ചലച്ചിത്രനിർമ്മാണത്തിലേക്ക് നടത്തുന്ന ഈ ആവേശകരമായ കുതിപ്പിൽ, നിങ്ങളുടെ തുടർന്നുള്ള പ്രോത്സാഹനവും അനുഗ്രഹങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.

Also Read:ഒറ്റയ്ക്ക് മുറി, ടച്ചപ്പിന് കൂടെ ആൾ; 120 ദിവസത്തിന് 120 കോടി; ബി​ഗ് ബോസിൽ വരാൻ നിബന്ധനകളുമായി നടി ഷീല

അനു കെ അനിയൻ, ശബരീഷ് സജ്ജൻ, ജീവൻ മാമ്മൻ സ്റ്റീഫൻ, ആനന്ദ് മാത്യൂസ്, ജോർജ്ജ് കോര തുടങ്ങി മികച്ച പ്രകടനം കാഴ്ചവെക്കുന്ന നിരവധി അഭിനേതാക്കൾ കരിക്ക് ടീമിലുണ്ട്. ഇവരെ ബി​ഗ് സ്ക്രീനിൽ അധികം വൈകാതെ കാണാൻ പറ്റുമെന്ന ആകാംഷയിലാണ് ആരാധകർ. കരിക്ക് സ്റ്റുഡിയോസിൻ്റെ ആദ്യ ചിത്രം ഈ വർഷം അവസാനത്തോടെ നിർമ്മാണം ആരംഭിക്കുമെന്നും, ഡോ. അനന്തു പ്രൊഡക്ഷൻസ് ആണ് സഹനിർമ്മാതാവ്.

Loading...
Unable to load recommendations.
Follow Us
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി