Kingdom Box Office Collections : കേരളത്തിൽ ഒരു തെലുഗ് ചിത്രത്തിൻ്റെ ബിഗ് സ്റ്റാർട്ട്; ആദ്യദിനമിത്
Kingdom Movie Box Office Collection : മലയാളത്തിൽ ഒരു തെലുഗ് ചിത്രത്തിന് ആദ്യ ദിനം ലഭിക്കുന്ന റെക്കോർഡ് തുടക്കമാണിത്.ആദ്യ ദിവസം തന്നെ ചിത്രത്തിന് 50 ശതമാനം ഓപ്പണിംഗ് ലഭിച്ചതായി പറയപ്പെടുന്നു

Kingdom Box Office Collections Day 1
ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണവുമായി വിജയ് ദേവരകൊണ്ട ചിത്രം കിംഗ്ഡം. ജൂലൈ 31 ന് തീയ്യേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം 15.75 കോടി രൂപ കളക്ഷൻ നേടിയതായാണ് വിവരം.ഗൗതം തിന്നനൂരി സംവിധാനം ചെയ്ത മാസ് ആക്ഷൻ എൻ്റർടെയ്‌നറിന് കേരളത്തിലെ തീയ്യേറ്ററുകളിലും വലിയ വരവേൽപ്പാണ് ലഭിച്ചത്. 50 ലക്ഷമാണ് റിലിസ് ദിവസം ചിത്രം സ്വന്തമാക്കിയത്.
മലയാളത്തിൽ ഒരു തെലുഗ് ചിത്രത്തിന് ആദ്യ ദിനം ലഭിക്കുന്ന റെക്കോർഡ് തുടക്കമാണിത്.ആദ്യ ദിവസം തന്നെ ചിത്രത്തിന് 50 ശതമാനം ഓപ്പണിംഗ് ലഭിച്ചതായി പറയപ്പെടുന്നു. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 30 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ കിംഗ്ഡം നേടി കഴിഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളിലെ ചിത്രത്തിൻ്റെ ആദ്യ ദിന കളക്ഷൻ 18 കോടി രൂപയിലധികം ആയിരുന്നു എന്നാണ് റിപ്പോർട്ട്.
#Kingdom Kerala Day 1 Gross: ₹50 Lakhs 🥵
Biggest opening for a Telugu movie in Kerala in 2025 🔥#BlockBusterKINGDOM #VijayDeverakonda pic.twitter.com/9nBfgYMNuP
— N@V€€N (@NaveenTs24) August 1, 2025
അമേരിക്കയിൽ, ഇതിനകം 1.1 മില്യൺ ഡോളറിലധികം കളക്ഷൻ നേടി. അതായത്, വിദേശത്ത് 8 കോടിയിലധികം കളക്ഷൻ നേടി. ചിത്രത്തിൻ്റെ ആദ്യ ദിവസം തെലുങ്ക് സംസ്ഥാനങ്ങളിൽ ഒക്യുപ്പൻസി നിരക്ക് 57.87% ആയിരുന്നു. രാവിലെ 63.56%, ഉച്ചയ്ക്ക് 56.52%, വൈകുന്നേരം 50.12%, രാത്രി ഷോകൾക്ക് വീണ്ടും 61.27% എന്നിങ്ങനെയായിരുന്നു പ്രേക്ഷകരുടെ ശരാശരി. ജേഴ്‌സി എന്ന ചിത്രത്തിലുടെ പ്രശംസ നേടിയ സംവിധായകനാണ് ഗൗതം തിന്നനൂരി. ഭാഗ്യശ്രീ ബോർസെ, സത്യ ദേവ്, അയ്യപ്പ പി. ശർമ്മ എന്നിവരും കിംഗഡത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. അനിരുദ്ധ് രവിചന്ദ്രൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.