കിംഗ്ഡം അഡ്വാൻസ് ബുക്കിംഗ് റെക്കോർഡിലേക്കോ? അമേരിക്കയിലും നേട്ടം
വളരെക്കാലത്തിനു ശേഷം ഒരു മാസ് ആൻഡ് റഗ്ഡ് ലുക്കിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. ട്രെയിലറിലെ വിജയ് ദേവരകൊണ്ടയും സത്യദേവും തമ്മിലുള്ള സെൻ്റിമെൻ്റൽ രംഗങ്ങളും ആക്ഷൻ സീക്വൻസുകളും ശ്രദ്ധേയമാണ്
വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം കിംഗ്ഡത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിച്ചു ചാട്ടമാണ് ഇതുവരെ. ബുക്ക് മൈ ഷോയിൽ ഇതിനകം ചിത്രത്തിൻ്റെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയതായി നിർമ്മാതാക്കൾ പറഞ്ഞു. അമേരിക്കയിൽ പ്രീമിയർ ഷോകൾ നടക്കാനിരിക്കെ.. അവിടെ ഇതിനകം 20,000 ത്തിലധികം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് നിർമ്മാതാക്കൾ ഇക്കാര്യം വെളിപ്പെടുത്തിയത്. കാനഡയിൽ 1534 ൽ അധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.
സംവിധായകൻ ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്, സിതാര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് കിംഗ്ഡം നിർമ്മിക്കുന്നത്.
ALSO READ: ‘ദൈവം എനിക്ക് തന്ന സമ്മാനമാണ് നിങ്ങൾ’; ആരാധകരോട് വിജയ് ദേവരകൊണ്ട
ഭാഗ്യശ്രീ ബോർസെ, സത്യദേവ്, വെങ്കിടേഷ് എന്നിവർ കിംഗഡത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അനിരുദ്ധാണ് ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിക്കുന്നത്. ചിത്രം ജൂലൈ 31 ന് റിലീസ് ചെയ്യും. ട്രെയിലറും ഗാനങ്ങളിലും ചിത്രത്തിന് വലിയ പ്രതീക്ഷകളുണ്ട്. സിനിമാ മേഖലയിലെ നിരവധി പ്രമുഖരും ചിത്രത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു. മികച്ച ചിത്രമായിരിക്കും ഇതെന്നാണ് അഭിപ്രായം.
#Kingdom – North America Premieres Pre Sales are at 6.7K from 792 Shows.
MASSIVE JUMP of 2K+. Addition of new shows and early premiere shows making the difference.
Premieres tomorrow. Final update at end of the day.
USA: 2,839 – 20671 Tickets – 258 Locs – 763 Shows… pic.twitter.com/Jz574THbYR
— Gulte (@GulteOfficial) July 29, 2025
വളരെക്കാലത്തിനു ശേഷം ഒരു മാസ് ആൻഡ് റഗ്ഡ് ലുക്കിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. ട്രെയിലറിലെ വിജയ് ദേവരകൊണ്ടയും സത്യദേവും തമ്മിലുള്ള സെൻ്റിമെൻ്റൽ രംഗങ്ങളും ആക്ഷൻ സീക്വൻസുകളും ശ്രദ്ധേയമാണ്. ആരാധകർ അന്വേഷിക്കുന്ന വിജയം കിംഗ്ഡം എന്ന സിനിമയിലൂടെ ലഭിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പ്രീ-റിലീസ് പരിപാടിയിൽ വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു.