Renu Sudhi: ‘പ്ലസ് ടു മാത്രമുള്ള രേണു എങ്ങനെ എയർ ഇന്ത്യയിൽ സ്റ്റാഫായി?’; സോഷ്യൽ മീഡിയയിൽ വിവാദം
Renu Sudhi Aviation Background: അഭിമുഖങ്ങളിലൂടെയും റീലുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും താരം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പം തന്നെ വിമർശനങ്ങളും അധിക്ഷേപങ്ങളും രേണുവിന്റെ നേരിടേണ്ടി വരുന്നുണ്ട്.
അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നയാളാണ് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അഭിമുഖങ്ങളിലൂടെയും റീലുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും താരം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പം തന്നെ വിമർശനങ്ങളും അധിക്ഷേപങ്ങളും രേണുവിന്റെ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ രേണുവിന്റെ വിദ്യാഭ്യാസ യോഗ്യതയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
എവിയേഷൻ കഴിഞ്ഞ ശേഷം ബാംഗ്ലൂർ എയർപോർട്ടിലും, എയർ ഇന്ത്യയിലും ജോലി ചെയ്തിരുന്നുവെന്ന് മുൻപ് സുധിക്കൊപ്പം സ്റ്റാർ മാജിക് വേദിയിൽ എത്തിയപ്പോൾ രേണു പറഞ്ഞിരുന്നു. എന്നാൽ, സുധിയുടെ മരണശേഷം നൽകിയ അഭിമുഖങ്ങളിൽ തനിക്ക് പ്ലസ് ടു യോഗ്യത മാത്രമാണ് ഉള്ളതെന്നും, പല കോഴ്‌സുകളും പഠിച്ചുവെങ്കിലും ഒന്നും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും രേണു വ്യക്തമാക്കി. ഇതോടെ, പ്ലസ് ടു യോഗ്യത മാത്രമുള്ള ഒരാൾക്ക് എയർ ഇന്ത്യയിൽ എങ്ങനെയാണ് ജോലി കിട്ടുക എന്നതാണ് പലരും സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്ന ചോദ്യം.
കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമായത്. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. ആദ്യ വിവാഹത്തിലെ മകൻ രാഹുലും (കിച്ചു) ഇവർക്കൊപ്പമായിരുന്നു താമസം. രേണുവിനും സുധിയ്ക്കും ഒരു മകൻ കൂടി ഉണ്ട്. കൊല്ലം സുധി മരണപ്പെട്ട് ഒരു വർഷത്തിന് പിന്നാലെയാണ് രേണു ഇൻസ്റ്റാഗ്രാമിൽ റീലുകൾ പങ്കുവയ്ക്കാൻ തുടങ്ങിയത്. പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു.
അതേസമയം, ഉടൻ സംപ്രേഷണം ആരംഭിക്കാനിരിക്കുന്ന ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിൽ രേണുവും മത്സരാർത്ഥിയായി എത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ലഭ്യമല്ല.