Oscars 2025: ‘ആടുജീവിതത്തെയും ഉള്ളൊഴുക്കിനെയും പിന്നിലാക്കി ലാപത്താ ലേഡീസ്’; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയിൽ കിരണ്‍ റാവു ചിത്രം
Kiran Rao's Laapataa Ladies: 29 ചിത്രങ്ങളുള്ള പട്ടികയിൽ നിന്നാണ് കിരണ്‍ റാവു സംവിധാനം ചെയ്തത് ലാപത്താ ലേഡീസ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ലാപത്താ ലേഡീസ് തിരഞ്ഞെടുത്തു. മലയാള സിനിമകളായ ഉള്ളൊഴുക്ക്, ആടുജീവിതം തുടങ്ങിയ സിനിമകളെ പിന്നിലാക്കിയാണ് ലാപത്താ ലേഡീസ് ഈ നേട്ടം കൈവരിച്ചത്. 97-ാമത് ഓസ്കര്‍ പുരസ്കാരങ്ങളില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ചിത്രം മത്സരിക്കുക. ഫിലിം ഫെഡറഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
29 ചിത്രങ്ങളുള്ള പട്ടികയിൽ നിന്നാണ് കിരണ്‍ റാവു സംവിധാനം ചെയ്തത് ലാപത്താ ലേഡീസ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയുടെ നിര്‍മ്മാണം ആമിര്‍ ഖാനും കിരണ്‍ റാവുവും ജ്യോതി ദേശ്പാണ്ഡെയും ചേര്‍ന്നാണ് നിർവ്വഹിച്ചത്. അതേസമയ പോയ വര്‍ഷത്തെ ബ്ലോക്ബസ്റ്ററായ ആനിമല്‍ അടക്കമുള്ള സിനിമകളേയും പിന്നിലാക്കിയാണ് ലാപത്താ ലേഡീസിന്റെ ഓസ്‌കാര്‍ എന്‍ട്രി.
Also read-Coldplay Concert : പരിപാടിക്ക് കോടികൾ, ബുക്ക് മൈ ഷോ വരെ നിശ്ചലമാക്കിയ കോൾഡ് പ്ലേ ബാൻഡ്
ഉള്ളൊഴുക്ക്, ആടുജീവിതം, ആട്ടം എന്നിങ്ങനെയുള്ള മലയാള സിനിമകളും കാനില്‍ നേട്ടം കൊയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും തമിഴില്‍ നിന്നും തങ്കലാന്‍, വാഴൈ, മഹാരാജ, ജിഗര്‍തണ്ട ഡബിള്‍ എക്‌സ് തുടങ്ങിയ സിനിമകളും ഹിന്ദിയില്‍ നിന്നും പരിഗണിക്കപ്പെട്ടവയില്‍ ആനിമലിന് പുറമെ മൈദാന്‍, ഗുഡ് ലക്ക്, ശ്രീകാന്ത്, സാം ബഹദൂര്‍ തുടങ്ങിയവയാണ് ഓസ്‌കാര്‍ എന്‍ട്രിയ്ക്കായി പരിഗണിക്കപ്പെട്ട 29 സിനിമകളുടെ പട്ടികയിൽ ഇടം നേടിയത്. ഇതിൽ നിന്നാണ് ലാപതാ ലേഡീസ് ഇടം നേടിയത്.
മാര്‍ച്ച് 1 ന് തീയറ്ററുകളിലെത്തിയ ലാപത്താ ലേഡീസ് ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. വിവാഹത്തിനു ശേഷം വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് നവവധുക്കള്‍ പരസ്പരം മാറിപ്പോവുന്നതാണ് ചിത്രത്തിന്റെ കഥ. നിതാന്‍ഷി ഗോയല്‍, പ്രതിഭ രാന്ത, സ്പര്‍ശ് ശ്രീവാസ്തവ്, ഛായ കദം, രവി കിഷന്‍, ഗീത അഗര്‍വാള്‍, സതേന്ദ്ര സോണി, അബീര്‍ ജയിന്‍, ഭാസ്കര്‍ ഝാ, ദാവൂദ് ഹുസൈന്‍, ദുര്‍ഗേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.