Renu Sudhi: ‘രേണു സീറോ! നേരിട്ട് കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് പൊട്ടിക്കും’; കൊല്ലം സുധിയുടെ മുൻ ഭാര്യ
Kollam Sudhi’s Wife Renu Sudhi :നിയമപരമായി താൻ സുധിയെ വിവാഹം ചെയ്തിരുന്നുവെന്നും രേണു വിവാഹ സർട്ടിഫിക്കറ്റ് എന്ന് പറഞ്ഞ് കാണിക്കുന്ന രേഖ വ്യാജമാണെന്നും ഇവർ പറയുന്നു. രേണു വിവാഹ സർട്ടിഫിക്കറ്റിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോൾ താൻ അത് അന്വേഷിച്ചെന്നും ഇത് ഇപ്പോൾ ഇണ്ടാക്കിയതാണെന്നും വീണ പറയുന്നു.
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യയായ രേണു സുധി മലയാളികൾക്ക് സുപരിചിതയായത്. സോഷ്യൽ മീഡിയയിൽ സജീവമായ രേണുവിനെതിരെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും പരിഹാസങ്ങളുമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് എല്ലാം അവഗണിച്ച് മുന്നേറുകയാണ് രേണു. കൊല്ലം സുധിയുടെ കഴിഞ്ഞ കാലവുമായി ബന്ധപ്പെടുത്തിയും രേണുവിനെതിരെ ആരോപണങ്ങൾ വരുന്നുണ്ട്.
ഇതിനിടെയിലേക്കാണ് സുധിയുടെ രണ്ടാം ഭാര്യ താനായിരുന്നുവെന്ന് പറഞ്ഞ് വീണ എന്ന സ്ത്രീ രംഗത്ത് എത്തുന്നത്. തന്റെ ഭർത്താവായിരുന്നപ്പോൾ സുധിയും രേണുവുമായുള്ള ബന്ധം താൻ അറിഞ്ഞെന്നും ഇതോടെ വേർപിരിയുകയായിരുന്നുവെന്ന് വീണ പറഞ്ഞു. ഇപ്പോഴിതാ വീണ്ടും ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഇവർ. യൂഷ്വൽ സെെക്കോ എന്ന യൂട്യൂബ് ചാനലിലാണ് വീണയുടെ ശബ്ദരേഖ പുറത്ത് വന്നത്.
Also Read: ‘കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം, ചില്ലറ ധൈര്യം പോരാ’: രേണു സുധിയെ കുറിച്ച് ശാരദകുട്ടി
നിയമപരമായി താൻ സുധിയെ വിവാഹം ചെയ്തിരുന്നുവെന്നും രേണു വിവാഹ സർട്ടിഫിക്കറ്റ് എന്ന് പറഞ്ഞ് കാണിക്കുന്ന രേഖ വ്യാജമാണെന്നും ഇവർ പറയുന്നു. രേണു വിവാഹ സർട്ടിഫിക്കറ്റിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോൾ താൻ അത് അന്വേഷിച്ചെന്നും ഇത് ഇപ്പോൾ ഇണ്ടാക്കിയതാണെന്നും വീണ പറയുന്നു. കൊല്ലം സുധിയുടെ കുടുംബത്തെ താൻ ബഹുമാനിക്കുന്നുണ്ടെന്നും അവരെക്കൊണ്ട് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും വീണ വ്യക്തമാക്കി.
വലിയെ സെലിബ്രിറ്റി അല്ലെങ്കിലും താൻ ഒരു ആർട്ടിസ്റ്റാണെന്നും തന്നെ അറിയുന്ന ഒരുപാട് പേരുണ്ടെന്നും വീണ പറയുന്നു. രേണുവിനെതിരെ പരാതി കൊടുത്താൽ തങ്ങളിൽ മാത്രം ഇത് ഒതുങ്ങും. എല്ലാവരും ഇതേക്കുറിച്ച് അറിയാൻ വേണ്ടിയാണ് മീഡിയകളിൽ തുറന്ന് പറയുന്നതെന്നും വീണ പറയുന്നു. രേണു സീറോയാണ്. സുധിയുടെ പേരിലാണ് അറിയപ്പെടുന്നത്. നേരിട്ട് കണ്ടാൽ അടിച്ച് ചെവിക്കല്ല് താൻ പൊട്ടിക്കുമെന്നും. ഇനി ഏത് സഭയിലാണെങ്കിലും എത്ര ആൾക്കൂട്ടത്തിലാണെങ്കിലും. അതിന്റെ പേരിൽ എത്ര കോടതി കയറിയിറങ്ങിയാലും പ്രശ്നമില്ലെന്നും വീണ പറയുന്നു.