5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kottukkaali OTT: സൂരിയുടെ ‘കൊട്ടുകാളി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Kottukaali movie OTT release: അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണ് 'കൊട്ടുകാളി'. ഓഗസ്റ്റ് 23-നായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്.

Kottukkaali OTT: സൂരിയുടെ ‘കൊട്ടുകാളി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
‘കൊട്ടുകാളി’ പോസ്റ്റർ. (Image Courtesy: Anna Ben Instagram, Karthik Subbaraj Twitter)
Follow Us
nandha-das
Nandha Das | Updated On: 27 Sep 2024 13:24 PM

സൂരിയെ നായകനാക്കി പി എസ് വിനോദ് രാജ സംവിധാനം ചെയ്ത ചിത്രം ‘കൊട്ടുകാളി’ ഒടിടിയിലേക്ക്. നിരൂപക പ്രശംസ ലഭിച്ച ഈ ചിത്രം, റഷ്യയിൽ വെച്ച് നടന്ന 22-ാമത് അമുർ അന്താരഷ്ട്ര ചലച്ചിത്ര മേളയിൽ ഗ്രാന്റ് പ്രീ അവാർഡ് സ്വന്തമാക്കിയിരുന്നു. മലയാള നടി അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണിത്. ഓഗസ്റ്റ് 23-നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.

ചെറിയ ബജറ്റിൽ വാണിജ്യ സ്വഭാവമില്ലാതെ നിർമിച്ച ‘കൊട്ടുകാളി’ക്ക് ആഗോളതലത്തിൽ വലിയ കളക്ഷനൊന്നും നേടാനായില്ല. എന്നാൽ, ഉലകനായകൻ കമൽഹാസൻ ഉൾപ്പടെയുള്ളവരിൽ നിന്നും ചിത്രത്തിന് പ്രശംസ ലഭിച്ചു. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. സെപ്റ്റംബർ 27 മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും.

ALSO READ: സൈജു കുറുപ്പിൻ്റെ ഭരതനാട്യം ഒടിടിയിലേക്ക്; റിലീസാകുന്നത് രണ്ട് പ്ലാറ്റ്ഫോമിലൂടെ

എസ്കെ പ്രൊഡക്ഷൻസ്, ദ ലിറ്റിൽ വേവ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നടൻ ശിവകാർത്തികേയനും കലൈയരസും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. ‘കൊട്ടുകാളി’ സംവിധാനം ചെയ്ത വിനോദ് രാജയാണ്, കഴിഞ്ഞ വർഷം ഓസ്കാർ അവാർഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘കൂഴങ്കല്ല്’ എന്ന ചിത്രം ഒരുക്കിയതും. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ബി ശക്തിവേലാണ്. ഗണേഷ് ശിവയാണ് എഡിറ്റിംഗ്. കാർത്തിക് സുബ്ബരാജാണ് സംഗീതം.

അന്ന ബെൻ, സൂരി എന്നിവർക്ക് പുറമെ ജവഹർ ശക്തി, പൂബാലം പ്രഗതീശ്വരൻ, സായി അഭിനയ, മുല്ലൈയറസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ‘കൊട്ടുകാളി’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് സംവിധായകൻ വിനോദ് രാജ തന്നെയാണ്.

Latest News