Seventeen Kpop: കെ-പോപ്പ് ബാൻഡായ സെവന്റീനിലെ ഹോഷിയും വൂസിയും ഒന്നിക്കുന്നു; ബൂ-സോക്-സൂനിന് പിന്നാലെ പുതിയ യൂണിറ്റ്

Seventeen Hoshi and Woozi Sub Unit: 2017-ൽ പുറത്തിറങ്ങിയ 'ഷൂട്ട് മി ബിഫോർ യു ഗോ' എന്ന ഡ്യുയറ്റ് ട്രാക്കിലാണ് ഇതിന് മുൻപ് ഹോഷിയും വൂസിയും ഒന്നിച്ചത്.

Seventeen Kpop: കെ-പോപ്പ് ബാൻഡായ സെവന്റീനിലെ ഹോഷിയും വൂസിയും ഒന്നിക്കുന്നു; ബൂ-സോക്-സൂനിന് പിന്നാലെ പുതിയ യൂണിറ്റ്

ഡികെ, ഹോഷി, സിങ്‌ക്വാൻ, വൂസി

Updated On: 

27 Dec 2024 21:50 PM

ദക്ഷിണ കൊറിയയിലെ പ്രമുഖ സംഗീത ബാൻഡുകളിൽ ഒന്നായ സെവന്റീനിലെ (Seventeen) അംഗങ്ങൾ പുതിയ തുടക്കത്തിന് ഒരുങ്ങുന്നു. മറ്റ് കെ-പോപ്പ് ബാൻഡുകളിൽ നിന്ന് വ്യത്യസ്തമായി ഇവർക്ക് ഒരു സബ് യൂണിറ്റ് കൂടിയുണ്ട്. ബൂ-സോക്-സൂൻ എന്നറിയപ്പെടുന്ന ഈ സബ് യൂണിറ്റ് പുറത്തിറക്കിയ ഗാനങ്ങൾ എല്ലാം തന്നെ ആരാധകർക്കിടയിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. കെ-പോപ്പിലെ മൂന്നാം തലമുറയിലെ (3rd Generation kpop Group) ഗ്രൂപ്പുകളിൽ ആണ് സെവന്റീൻ ഉൾപ്പെടുന്നതെങ്കിലും, നാലാം തലമുറയിലെ (4th Generation kpop Group) ഗ്രൂപ്പായാണ് ബൂ-സോക്-സൂൻ എത്തിയത്. ഇപ്പോഴിതാ, ആരാധകരെ വീണ്ടും ആവേശത്തിലാക്കാൻ സെവന്റീനിന്റെ പുതിയ സബ് യൂണിറ്റ് എത്തുകയാണ്.

സെവന്റീനിലെ അംഗങ്ങളായ ഹോഷിയും വൂസിയും ചേർന്നാണ് പുതിയ സബ് യൂണിറ്റ് രൂപീകരിക്കുന്നത് എന്നാണ് കൊറിയൻ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. 2024 ജൂൺ 17-ന് റിലീസ് ചെയ്ത ‘ദിസ് മാൻ’ എന്ന ഗാനത്തിലൂടെ സെവന്റീനിലെ അംഗങ്ങളായ ജൊങ്-ഹാനും വോൻ-വൂയും ചേർന്ന് ഡ്യുവോ (Duo) സബ് യൂണിറ്റ് രൂപീകരിച്ചിരുന്നു. ഇവർക്ക് ശേഷം ഈ ഗ്രൂപ്പിൽ നിന്നുള്ള രണ്ടാമത്തെ ഡ്യുവോ (Duo) സബ് യൂണിറ്റ് ആയിരിക്കും ഇത്. 2017-ൽ പുറത്തിറങ്ങിയ ‘ഷൂട്ട് മി ബിഫോർ യു ഗോ’ എന്ന ഡ്യുയറ്റ് ട്രാക്കിലാണ് ഇതിന് മുൻപ് ഹോഷിയും വൂസിയും ഒന്നിച്ചത്.

 

ALSO READ: കാത്തിരിപ്പിന് വിരാമം; പുത്തൻ കളിയുമായി സ്ക്വിഡ് ഗെയിം സീസൺ 2 എത്തി, എപ്പോൾ, എവിടെ കാണാം?

അതിനിടെ, ബൂ-സോക്-സൂനിന്റെ മടങ്ങിവരവ് സംബന്ധിച്ച പ്രഖ്യാപനവും എത്തി. 2025 ജനുവരി 8-നാണ് ‘ടെലിപാർട്ടി’ എന്ന ആൽബവുമായി ഗ്രൂപ്പ് തിരിച്ചു വരുന്നത്. സെവന്റീനിലെ ബൂ സ്ങ്-ക്വാൻ, ഇ സൊക്-മിൻ (ഡികെ), ക്വോൻ സൂൻ-യോങ് (ഹോഷി) എന്നിവർ അടങ്ങുന്നതാണ് ബൂ-സോക്-സൂൻ. ഇവർ പുറത്തിറക്കിയ ‘ഫൈറ്റിങ്’ എന്ന ഗാനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018-ൽ ‘ജസ്റ്റ് ഡു ഇറ്റ്’ എന്ന ഗാനത്തോടെ ആയിരുന്നു ഇവർ സബ് യൂണിറ്റായി തുടക്കം കുറിച്ചത്.

അതേസമയം, 2015-ൽ പ്ലീഡിസ് എന്റർടെയ്‌മെന്റ്സിന് കീഴിലാണ് സെവന്റീൻ കൊറിയൻ സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നത്. എസ്.കൂപ്സ്, ജൊങ്-ഹാൻ, ജോഷുവ, ജുൻ, ഹോഷി, വോൻ-വൂ, വൂസി, ഡികെ, മിൻഗ്യു, ദി8, സ്ങ്-ക്വാൻ, വെർണൻ, ദിനോ എന്നിങ്ങനെ 13 പേർ അടങ്ങുന്നതാണ് സെവന്റീൻ. എസ്.കൂപ്സ് ആണ് ഗ്രൂപ്പിന്റെ ലീഡർ. ഈ വർഷത്തിന്റെ തുടക്കത്തിൽ ‘മയിസ്‌ട്രോ’ എന്ന ടൈറ്റിൽ ട്രാക്ക് ഉൾപ്പെടുത്തി കൊണ്ട് ’17 ഈസ് റൈറ്റ് ഹിയർ’ എന്ന ആൽബം ബാൻഡ് പുറത്തിറക്കിയിരുന്നു. മാമാ അവാർഡ്‌സ് (MAMA Awards) ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളാണ് ബാൻഡ് ഈ വർഷം സ്വന്തമാക്കിയത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ