Kuberaa OTT Release Date: തിയേറ്ററിൽ വൻ വിജയം, ഒടിടിയിലും തുടരുമോ? കുബേര എവിടെ, എപ്പോള്‍?
Kuberaa OTT Release Date: ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം തീയറ്ററുകളിൽ മികച്ച കളക്ഷനാണ് ലഭിച്ചത്. ആഗോള ഗ്രോസ് കളക്ഷൻ 100 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോർട്ട്.
തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല-ധനുഷ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രമാണ് കുബേര. ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം തീയറ്ററുകളിൽ മികച്ച കളക്ഷനാണ് ലഭിച്ചത്. ആഗോള ഗ്രോസ് കളക്ഷൻ 100 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോർട്ട്. വിദേശത്ത് നിന്ന് മാത്രം 23.5 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. കേരളത്തിലും ചിത്രത്തിന് വൻ വരവേൽപ്പ് തന്നെയാണ് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്താൻ പോകുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ചിത്രം പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. തിയേറ്റർ പ്രദർശനം അവസാനിച്ചുകഴിഞ്ഞാൽ, അത് ഉടൻ തന്നെ റിലീസ് ചെയ്യും. ഇങ്ങനെയാണെങ്കിൽ ജൂലൈ പകുതിയോടെ, ഒരുപക്ഷേ ജൂലൈ 20 ന് ചിത്രം സ്ട്രീമിംഗിന് തുടരുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെ കുറിച്ച് നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ആമസോൺ പ്രൈം വീഡിയോ 50 കോടി രൂപയ്ക്കാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ധനുഷിനും നാഗാർജുനയ്ക്കും ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ തുകയാണ് ഇത്.
Also Read: പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ; കാണാന്‍ തന്നെപ്പോലെയന്ന് താരം; കണ്ണ് നിറഞ്ഞ് അഹാന!
വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ ഒരു യാചകനായാണ് ധനുഷ് അഭിനയിച്ചിരിക്കുന്നത്.
ദേവ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിലൂടെ ആരാധകർക്ക് താരം സമ്മാനിച്ചത്. ധനുഷിനു പുറമെനാഗാർജുന, രശ്‌മിക, ജിം സർഭ് എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. ഹരീഷ് പേരടി, ദലിപ് താഹിൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.