AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhyan Sreenivasan: ‘ജീവിച്ച് പോകണ്ടേയെന്ന് ചോദിച്ചപ്പോള്‍ ഇതിലും ഭേദം മരിക്കുന്നതാണ് നല്ലതെന്നായിരുന്നു അച്ഛന്റെ മറുപടി’

Dhyan Sreenivasan about his father: സിനിമ കണ്ട കാര്യം അതിനുശേഷം അദ്ദേഹം പറഞ്ഞു, ആ സിനിമ ശരിയാകില്ലെന്ന് നിനക്കറിയില്ലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. പുതിയ ആള്‍ക്കാരാണെന്നും, അവരോട് അത് എങ്ങനെയാണ് പറയുന്നതെന്നുമായിരുന്നു തന്റെ മറുപടിയെന്ന് ധ്യാന്‍

Dhyan Sreenivasan: ‘ജീവിച്ച് പോകണ്ടേയെന്ന് ചോദിച്ചപ്പോള്‍ ഇതിലും ഭേദം മരിക്കുന്നതാണ് നല്ലതെന്നായിരുന്നു അച്ഛന്റെ മറുപടി’
ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനുംImage Credit source: facebook.com/DhyanSreenivasanOfficial
Jayadevan AM
Jayadevan AM | Published: 07 Jul 2025 | 11:06 AM

താന്‍ അഭിനയിച്ച സിനിമകളിലൊന്ന് ടിവിയില്‍ കണ്ട് അച്ഛന്‍ ശ്രീനിവാസന്‍ പറഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തി ധ്യാന്‍. തന്റെ ഒരു സിനിമ ഏതോ ഒരു സാഹചര്യത്തില്‍ അച്ഛന്‍ ടിവിയില്‍ കാണുകയായിരുന്നു. സിനിമ കണ്ട കാര്യം അതിനുശേഷം അദ്ദേഹം പറഞ്ഞു, ആ സിനിമ ശരിയാകില്ലെന്ന് നിനക്കറിയില്ലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. പുതിയ ആള്‍ക്കാരാണെന്നും, അവരോട് അത് എങ്ങനെയാണ് പറയുന്നതെന്നുമായിരുന്നു തന്റെ മറുപടി. എന്തൊരു സിനിമയാണതെന്നും, പ്രൊഡ്യൂസര്‍ ആ സിനിമയ്ക്ക് എന്തിനാണ് ഇങ്ങനെ കാശ് മുടക്കിയതെന്നും അച്ഛന്‍ ചോദിച്ചു. നമ്മള്‍ക്കും ജീവിച്ച് പോകണ്ടെയെന്ന് താന്‍ തിരിച്ച്‌ ചോദിച്ചു. ഇതിലും ഭേദം മരിക്കുന്നതാണെന്നായിരുന്നു അച്ഛന്റെ മറുപടിയെന്നും ധ്യാന്‍ വെളിപ്പെടുത്തി.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അത് ഏത് സിനിമയാണെന്ന് ധ്യാന്‍ വെളിപ്പെടുത്തിയില്ല. അവശ കലാകാരന്മാര്‍ക്ക് 5000 രൂപ വച്ച് അമ്മ (താരസംഘടന) കൊടുക്കുന്നുണ്ടെന്ന് കേട്ടു, തനിക്ക് അത് ഈ കൊല്ലം കിട്ടുമെന്നും അച്ഛന്‍ പറഞ്ഞു. പക്ഷേ, അച്ഛന് അത് വേണ്ടെന്നും, എനിക്ക് തരാന്‍ പറയാമെന്നും അദ്ദേഹം പറഞ്ഞുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

‘രവീന്ദ്ര നീ എവിടെ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മനോജ് പാലോടനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അബാം മൂവിസാണ് നിര്‍മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ, അനൂപ് മേനോന്‍, ഷീലു എബ്രഹാം, മേജര്‍ രവി, അസീസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ ഇവരെല്ലാം പങ്കെടുത്തു.

Read Also: Maniyanpilla Raju: ‘ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല, ഭ്രാന്താണെന്ന് തോന്നുന്നു’; ടിനി ടോമിനെതിരെ ആഞ്ഞടിച്ച് മണിയന്‍പിള്ള രാജു

അബാം തുടരണോ വേണ്ടയോ എന്നുള്ള ഒരു ഇതിലേക്ക് വന്നതുകൊണ്ട് പഴയകാലസുഹൃത്തുക്കളെ വച്ച് എടുത്തതാണെന്ന് ഷീലു എബ്രഹാം പറഞ്ഞു. മൊത്തത്തില്‍ പ്രശ്‌നത്തിലാണ്. അബാം ഇവിടെയൊക്കെ തന്നെയുണ്ടാകും. തങ്ങള്‍ക്ക് കുറച്ച് ബിസിനസ് സംരഭങ്ങളുണ്ട്. ഒരു വശത്ത് ലാഭവും, മറുവശത്ത് നഷ്ടവും വരുന്നുണ്ടെന്നും ഷീലു വെളിപ്പെടുത്തി.