Kunjan Pandikkad: കുഞ്ഞാൻ പാണ്ടിക്കാട് എയറിൽ, വ്യാജ പേരുകൾ, സമ്മാനം കൂട്ടുകാർക്ക്

Kunjan Pandikkad Lucky Draw Scam : ഒന്നാം സമ്മാനമായി വീടും, രണ്ടാം സമ്മാനമായി മാരുതി ജിംനിയും, മറ്റ് സമ്മാനങ്ങളായി വാഹനങ്ങളുമാണ് നൽകുമെന്ന് ടിക്കറ്റുകളിലുണ്ടായിരുന്നത്.

Kunjan Pandikkad: കുഞ്ഞാൻ പാണ്ടിക്കാട് എയറിൽ, വ്യാജ പേരുകൾ, സമ്മാനം കൂട്ടുകാർക്ക്

Kunjan Pandikkad

Published: 

01 Jun 2025 21:52 PM

മറ്റൊരു സോഷ്യൽ മീഡിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് വ്ലോഗർ കുഞ്ഞാൻ പാണ്ടിക്കാട്. മുൻപ് പല വിമർശനങ്ങളും കുഞ്ഞാന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണ അൽപ്പം വലിയ വിവാദം തന്നെയാണ് കത്തുന്നത്. കടബാധ്യത മൂലം ബുദ്ധിമുട്ടുന്നയൊരാൾക്കായി ഭാഗ്യക്കുറി നറുക്കെടുപ്പാണ് കുഞ്ഞാൻ പാണ്ടിക്കാട് സാമൂഹിക മാധ്യമങ്ങളിൽ പ്രമോട്ട് ചെയ്തത്. 1000 രൂപയുടെ ടിക്കറ്റുകളാണ് വിട്ടത്. ആയിരക്കണക്കിനാളുകളാണ് ടിക്കറ്റ് എടുത്തതെന്നാണ് സൂചന.

ഒന്നാം സമ്മാനമായി വീടും, രണ്ടാം സമ്മാനമായി മാരുതി ജിംനിയും, മറ്റ് സമ്മാനങ്ങളായി വാഹനങ്ങളുമാണ് നൽകുമെന്ന് ടിക്കറ്റുകളിലുണ്ടായിരുന്നത്. എന്നാൽ നറുക്കെടുപ്പ് കഴിഞ്ഞ് വീഡിയോകൾ എത്തിയതോടെയാണ് സംഭവത്തിന് പിന്നിൽ തട്ടിപ്പുണ്ടെന്ന് ആക്ഷേപം ഉയർന്നത്. നറുക്കെടുപ്പ് ഒരു അഡ്ജസ്റ്റ്മെൻ്റിൽ നടത്തിയെന്നാണ് ആരോപണം. വളരെ അധികം താഴേക്ക് കയ്യിട്ട് എടുത്ത ആ കൂപ്പൺ ബോക്സിൽ ഒട്ടിച്ച് വെച്ചിരുന്നതാണെന്നാണ് ആക്ഷേപം.

സംഭവം വിവാദമായതോടെ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഗവൺമെന്റ് ഓഫ് പാണ്ടിക്കാട് എന്ന സമാന്തര ലോട്ടറി വകുപ്പിന്റെ ലോട്ടറികൾ എടുത്ത് പറ്റിക്കപ്പെട്ടു എന്ന് സംശയമോ, സന്ദേഹമോ, പരാതിയോ ഉള്ളവർക്ക് കമൻ്റ് ചെയ്യാം. അതിൽ പരാതിപ്പെടാനുള്ളവർക്ക് എല്ലാവിധ നിയമ സഹായങ്ങളും നൽക്കുന്നതാണ്.

ലോട്ടറി സ്ലിപ്പും, തെളിവുകളും, പരാതികൾക്ക് കാരണമായ വിവരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളുമായിadvocateperumana@gmail.com അല്ലങ്കിൽ +91 9895519889 എന്നീ കൊണ്ടാക്റ്റുകളിൽ ബന്ധപ്പെടുക പൊതുജന താത്പര്യാർത്ഥം എന്നാണ് ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിരവധി വ്ലോഗർമാരും വിഷയത്തിൽ റിയാക്ഷൻ വീഡോയി പങ്കു വെക്കുന്നുണ്ട്. അതിനിടയിൽ താൻ ഒരു രൂപ പോലും ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാം വെറും വിവാദമാണെന്നുമാണ് പാണ്ടിക്കാട് കുഞ്ഞാൻ നൽകിയ വിശദീകരണം.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ