AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: ഇതൊക്കെയെന്ത്; റിലീസിന് മുന്നേ ’50 കോടി ക്ലബിൽ’! പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്

L2 Empuraan: മാർച്ച് 21ന് രാവിലെ ഒമ്പത് മണിക്കാണ് എമ്പുരാന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്. 58 കോടിയുടെ പ്രീ സെയില്‍ ബുക്കിങ്ങ് സിനിമയ്ക്ക് ലഭിച്ചതായി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

L2 Empuraan: ഇതൊക്കെയെന്ത്; റിലീസിന് മുന്നേ ’50 കോടി ക്ലബിൽ’! പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്
എമ്പുരാൻ പോസ്റ്റർImage Credit source: Instagram
Nithya Vinu
Nithya Vinu | Published: 26 Mar 2025 | 04:26 PM

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ പൃഥ്വിരാജ് സുകുമാരൻ കൂട്ടുക്കെട്ടിൽ എത്തുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ പുതിയ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് പുത്തൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

താരത്തിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് എമ്പുരാന്റെ ആദ്യ ദിവസത്തിലെ ഷോയുടെ മാത്രം ടിക്കറ്റുകൾ 50 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമ റിലീസ് ദിനത്തിലെ ടിക്കറ്റ് വിൽപ്പനയിൽ ഇത്രയും വലിയ തുക നേടുന്നത്.
മാർച്ച് 21ന് രാവിലെ ഒമ്പത് മണിക്കാണ് എമ്പുരാന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 58 കോടിയുടെ പ്രീ സെയില്‍ ബുക്കിങ്ങ് സിനിമയ്ക്ക് ലഭിച്ചിരുന്നതായി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

 

 

View this post on Instagram

 

A post shared by Aashirvad Cinemas (@aashirvadcine)

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ എന്ന പ്രത്യേകതയോടെയാണ് എമ്പുരാൻ നാളെ തിയറ്ററുകളിലെത്തുന്നത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രങ്ങളായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി മലയാള സിനിമ ഇന്നേ വരെ കാണാത്ത വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.