AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lal Jose: ‘വേണുച്ചേട്ടന്റെ നമ്പര്‍ ഇപ്പോഴും കളഞ്ഞിട്ടില്ല, ഒരു കോള്‍ വരാനുണ്ടെന്ന് തോന്നും’

Lal Jose shares his memories of Nedumudi Venu: എപ്പോഴും ശുഭാപ്തി വിശ്വാസമുള്ളയാളായിട്ടാണ് നെടുമുടി വേണുവിനെ തോന്നിയിട്ടുള്ളത്. എപ്പോഴും ജോലി ചെയ്യാന്‍ ആഗ്രഹിച്ചയാളായിരുന്നു. അതിമനോഹരമായിട്ട് കവിതകള്‍ ചൊല്ലുന്നയാളായിരുന്നു. അദ്ദേഹം ഒരിക്കലും മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാറില്ലായിരുന്നുവെന്നും ലാല്‍ ജോസ്‌

Lal Jose: ‘വേണുച്ചേട്ടന്റെ നമ്പര്‍ ഇപ്പോഴും കളഞ്ഞിട്ടില്ല, ഒരു കോള്‍ വരാനുണ്ടെന്ന് തോന്നും’
ലാല്‍ജോസ്, നെടുമുടി വേണു Image Credit source: facebook.com/LaljoseFilmDirector
Jayadevan AM
Jayadevan AM | Published: 09 Aug 2025 | 11:47 AM

ടന്‍ നെടുമുടി വേണുവുമായുള്ള അടുപ്പത്തെക്കുറിച്ച് മനസ് തുറന്ന് സംവിധായകന്‍ ലാല്‍ ജോസ്. തന്നോട് പ്രത്യേക വാത്സല്യം അദ്ദേഹം കാണിച്ചിട്ടുണ്ടെന്ന് ലാല്‍ജോസ് പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലാണ് അദ്ദേഹം നെടുമുടി വേണുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്. അദ്ദേഹം അധികം ആള്‍ക്കാരെ ഫോണില്‍ വിളിച്ച് വിശേഷം ചോദിക്കാറില്ല. ഇടയ്ക്ക് വല്ലപ്പോഴും തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് ലാല്‍ജോസ് വ്യക്തമാക്കി.

” വേണുച്ചേട്ടന്റെ ഫോണ്‍ നമ്പര്‍ ഇപ്പോഴും കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് കളഞ്ഞിട്ടില്ല. ആ നമ്പറില്‍ നിന്ന് ഇപ്പോഴും ഒരു കോള്‍ വരാനുണ്ടെന്ന് തോന്നും. അദ്ദേഹത്തിന്റെ വിയോഗം അവിചാരിതമായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്ത പ്രോജ്വലമായ നക്ഷത്രമാണ് വേണുച്ചേട്ടന്‍”-ലാല്‍ജോസ് പറഞ്ഞു.

അദ്ദേഹത്തിന്റെ മരണശേഷം റിലീസ് ചെയ്ത ഇന്ത്യന്‍ ടുവില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ വിഷമം തോന്നി. താന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരിലൊരാളാണ് അദ്ദേഹം. തട്ടുപുംറത്ത് അച്യുതന്‍ എന്ന സിനിമയിലാണ് തന്നോടൊപ്പം അവസാനം പ്രവര്‍ത്തിച്ചത്. ആ സമയമായപ്പോഴേക്കും എന്തൊക്കെയോ ചില ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. വയറുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ശസ്ത്രക്രിയകള്‍ നടന്നതായി കേട്ടിരുന്നു. പക്ഷേ, അദ്ദേഹം അതിനെക്കുറിച്ച് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ലാല്‍ജോസ് വ്യക്തമാക്കി.

Also Read: Lal Jose: ‘എനിക്ക് ക്യാന്‍സറാണ് ലാലുഭായിയെന്ന് മച്ചാന്‍ വര്‍ഗീസ് പറഞ്ഞു, ഞാന്‍ ഞെട്ടിപ്പോയി’

എപ്പോഴും ശുഭാപ്തി വിശ്വാസമുള്ളയാളായിട്ടാണ് തോന്നിയിട്ടുള്ളത്. എപ്പോഴും ജോലി ചെയ്യാന്‍ ആഗ്രഹിച്ചയാളായിരുന്നു. അതിമനോഹരമായിട്ട് കവിതകള്‍ ചൊല്ലുന്നയാളായിരുന്നു. അദ്ദേഹം ഒരിക്കലും മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാറില്ലായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രായമറിഞ്ഞ് ഞെട്ടിപ്പോയി. 73 വയസേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന് അതിലും പ്രായമുണ്ടാകുമെന്നാണ് വിചാരിച്ചത്. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളാണ് അങ്ങനെ തോന്നിപ്പിച്ചതെന്നും ലാല്‍ജോസ് പറഞ്ഞു.