AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lokah Box Office: എമ്പുരാനെയും മറികടന്ന് ലോക ഒന്നാമത്; മലയാള സിനിമയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ്

Lokah Surpassed Empuraan In Box Office: എമ്പുരാൻ്റെ കളക്ഷൻ മറികടന്ന് ലോക. ഇതോടെ മലയാള സിനിമയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമയായി ലോക മാറി.

Lokah Box Office: എമ്പുരാനെയും മറികടന്ന് ലോക ഒന്നാമത്; മലയാള സിനിമയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ്
ലോകImage Credit source: Social Media
abdul-basith
Abdul Basith | Updated On: 21 Sep 2025 10:49 AM

മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ലോക. മോഹൻലാൽ ചിത്രമായ എമ്പുരാനെ മറികടന്നാണ് കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ‘ലോക ചാപ്റ്റൻ വൺ ചന്ദ്ര’ ഒന്നാമത് എത്തിയത്. റിലീസായി 23 ദിവസം കൊണ്ട് 270 കോടി രൂപയാണ് ലോക ആഗോളതലത്തിൽ നേടിയത്. എമ്പുരാൻ്റെ ആകെ കളക്ഷൻ 266 കോടി രൂപയാണ്.

നേരത്തെ തന്നെ മഞ്ഞുമ്മൽ ബോയ്സ് (242 കോടി), തുടരും (234 കോടി), 2018 (175 കോടി) എന്നീ സിനിമകളെയൊക്കെ മറികടന്ന ലോക ഇപ്പോൾ എമ്പുരാനെയും പിന്നിലാക്കി. കേരള ബോക്സോഫീസിൽ നിന്ന് മാത്രം സിനിമ 100 കോടി രൂപ നേടി. കേരള ബോക്സോഫീസിലെ കളക്ഷനിൽ ഒന്നാം സ്ഥാനത്ത് മോഹൻലാൽ സിനിമയായ തുടരും തന്നെയാണ് ഇപ്പോഴും ഉള്ളത്. 118.90 കോടി രൂപയാണ് തുടരും കേരളത്തിൽ നിന്ന് നേടിയത്.

Also Read: Lokah Box Office : മഞ്ഞുമ്മൽ ബോയ്സ് വീണൂ, ഇനി കല്യാണിക്ക് മുന്നിൽ മോഹൻലാൽ മാത്രം; ലോകഃ ബോക്സ്ഓഫീസ്

കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡോമിനിക് അരുൺ സംവിധാനം ചെയ്ത സിനിമയാണ് ലോക, ചാപ്റ്റൻ വൺ ചന്ദ്ര. ശാന്തി ബാലചന്ദ്രനും ഡൊമിനികും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം ഓഗസ്റ്റ് 28നാണ് റിലീസായത്. നസ്ലൻ, അരുൺ ചന്തു, സാൻഡി മാസ്റ്റർ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു.