AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lokah OTT Release: തീയറ്റർ കീഴടക്കിയ ചന്ദ്ര സ്വീകരണമുറിയിലേക്ക്; ഹൃദയപൂർവവും ലോകയും അടുത്തയാഴ്ച ഒടിടിയിലെത്തും

Lokah Hridayapoorvam OTT Release: തീയറ്ററുകളിൽ നിറഞ്ഞോടിയ ലോക, ഹൃദയപൂർവം എന്നീ സിനിമകളിൽ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. അടുത്ത ആഴ്ച തന്നെ ഇരു സിനിമകളും സ്ട്രീമിങ് ആരംഭിക്കും.

Lokah OTT Release: തീയറ്റർ കീഴടക്കിയ ചന്ദ്ര സ്വീകരണമുറിയിലേക്ക്; ഹൃദയപൂർവവും ലോകയും അടുത്തയാഴ്ച ഒടിടിയിലെത്തും
ലോക, ഹൃദയപൂർവംImage Credit source: Wayfarer Films Facebook, Social Media
abdul-basith
Abdul Basith | Published: 21 Sep 2025 11:12 AM

ലോകയും ഹൃദയപൂർവം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. തീയറ്ററുകളിൽ നിറഞ്ഞോടിയതിന് ശേഷമാണ് ഇരു സിനിമകളും ഒടിടിയിലെത്തുന്നത്. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ ലോക ബോക്സോഫീസിൽ സകല റെക്കോർഡുകളും തകർത്തിരുന്നു. മോഹൻലാൽ നായകനായ ഹൃദയപൂർവവും മികച്ച പ്രകടനം നടത്തി.

ലോകയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സും ഹൃദയപൂർവത്തിൻ്റെ ഒടിടി അവകാശം ജിയോഹോട്സ്റ്റാറുമാണ് നേടിയിരിക്കുന്നത്. സിനിമയുടെ ബജറ്റിനെക്കാൾ ഉയർന്ന തുകനൽകിയാണ് ലോകയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. കൃത്യമായ തുക വ്യക്തമല്ല. ഹൃദയപൂർവം ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ഈ സിനിമയുടെ ഒടിടി തുകയും അവ്യക്തമാണ്.

Also Read: Lokah Box Office: എമ്പുരാനെയും മറികടന്ന് ലോക ഒന്നാമത്; മലയാള സിനിമയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ്

ഹൃദയപൂർവം ഈ മാസം 26 മുതൽ സ്ട്രീം ചെയ്ത് തുടങ്ങുമെന്ന് അണിയറപ്രവർത്തകർ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ, ലോകയുടെ ഒടിടി സ്ട്രീമിങ് തീയതി ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ലോകയും 26ന് തന്നെ ഒടിടിയിലെത്തുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ സ്ട്രീമിങിന് ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. എന്നിട്ടും ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കാത്തതിനാൽ സിനിമ ഉടൻ ഒടിടിയിൽ എത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ലോക മാറിയത്. റിലീസായി 23 ദിവസം കൊണ്ട് ആഗോളതലത്തിൽ 270 കോടി രൂപ നേടിയ ലോക മോഹൻലാൽ ചിത്രമായ എമ്പുരാനെ മറികടന്ന് ഒന്നാമത് എത്തുകയായിരുന്നു. എമ്പുരാൻ്റെ ആകെ കളക്ഷൻ 266 കോടി രൂപയാണ്.

കേരള ബോക്സോഫീസിൽ നിന്ന് മാത്രം സിനിമ 100 കോടി രൂപ നേടി. കേരള ബോക്സോഫീസിലെ കളക്ഷനിൽ ഒന്നാം സ്ഥാനത്ത് മോഹൻലാൽ സിനിമയായ തുടരും ആണ് ഇപ്പോഴും ഉള്ളത്. 118.90 കോടി രൂപയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും കേരളത്തിൽ നിന്ന് നേടിയത്.