AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lokah Movie: ‘ലോക’യിലെ മൂത്തോൻ ആ താരം തന്നെ! ഉറപ്പിച്ച് ദുൽഖർ

Lokah Movie Mammootty as Moothon: റീലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ  150 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി  ലോക കുതിക്കുകയാണ്.

Lokah Movie: ‘ലോക’യിലെ മൂത്തോൻ ആ താരം തന്നെ! ഉറപ്പിച്ച് ദുൽഖർ
Lokah MovieImage Credit source: Facebook
nithya
Nithya Vinu | Updated On: 07 Sep 2025 17:44 PM

മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയുടെ പിറന്നാളിന് ആരാധകർക്ക് വമ്പൻ സർപ്രൈസുമായി ​ദുൽഖർ സൽമാൻ. താരം പങ്ക് വച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ്.‌ ‌റെക്കോർഡുകൾ തകർത്ത്, തിയറ്ററുകൾ‌ നിറഞ്ഞോടുന്ന ലോക യൂണിവേഴ്സിലെ മൂത്തോൻ ആരെന്ന ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്.

‘ഹാപ്പി ബെര്‍ത്ത്ഡേ മൂത്തോന്‍!’ എന്നെഴുതിയ ലോകയുടെ പോസ്റ്ററാണ് ദുൽഖർ പങ്ക് വച്ചത്. മമ്മൂക്കയുടെ എഴുപത്തിനാലാം പിറന്നാളാണ് ഇന്ന്. ലോകയിലെ മൂത്തോന്‍റെ ജന്മദിനവും ഇന്ന്. ഇതോടെ ലോക യൂണിവേഴ്സിൽ മമ്മൂക്കയും ഉണ്ടാകുമെന്ന് ഉറപ്പാകുകയാണ്.  മമ്മൂട്ടിക്കായി മറ്റ് ജന്മദിന പോസ്റ്ററുകളൊന്നും ദുല്‍ഖര്‍ പങ്കുവച്ചിട്ടില്ല എന്നതും മൂത്തോന്‍ മമ്മൂക്കയാണെന്ന് ഉറപ്പിക്കുന്നു.

‘ലോക’യിൽ ഒരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോൾ ആയിരുന്നു ‘മൂത്തോന്റേ’ത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് കാണിച്ചത്. കയ്യും ശബ്ദവും ശ്രദ്ധിച്ച് ഇത് മമ്മൂട്ടിയാവാമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. റീലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ  150 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി  ലോക കുതിക്കുകയാണ്. 170 കോടിയോളം സിനിമ നേടിയെന്നാണ് റിപ്പോർട്ട്. നിലവിൽ മലയാള സിനിമയിൽ അതിവേഗത്തിൽ 150 കോടി നേടിയ സിനിമയുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ലോക.