Bigg Boss Malayalam Season 7: ‘മസ്താനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ശരിയായിരിക്കും, എനിക്കറിയില്ല’; അപ്പാനി ശരത്
Appani Sarath on Mastani’s Allegation: ഹൗസിനുള്ളിൽ വച്ചുണ്ടായ ഒരു വഴക്കിനിടെ ഉപയോഗിക്കാൻ പാടില്ലാത്തൊരു മോശം വാക്ക് അപ്പാനി തന്നെ വിളിച്ചുവെന്നാണ് മസ്താനിയുടെ ആരോപണം. ശരത് ഇതുവരെ ഈ ആരോപണം നിഷേധിച്ചിട്ടുമില്ല.
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് ഹൗസിൽ നിന്നും മത്സരാർത്ഥി അപ്പാനി ശരത് പ്രേക്ഷവിധി പ്രകാരം പുറത്തായത്. ശരത് പുറത്തായായതിന് പിന്നാലെ മസ്താനി ഒരു ആഹ്ലാദപ്രകടനം തന്നെ നടത്തിയിരുന്നു. ശരത്തിനെ ഷോയിൽ നിന്ന് പുറത്താക്കിയതിന് മസ്താനി പ്രേക്ഷകരോട് നന്ദിയും പറഞ്ഞു. ഇതിന് കാരണമായി താരം പറഞ്ഞത്, വളരെ മോശമായൊരു പ്രയോഗം അപ്പാനി ഉപയോഗിച്ചുവെന്നതാണ്. ഇപ്പോഴിതാ, ബിഗ് ബോസ് വീടിന് പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് അപ്പനി ശരത്.
മസ്താനിയെ തെറി വിളിച്ചതുകൊണ്ടാണ് പുറത്തായതെന്ന് പറയുന്നത് ശരിയാണോ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തിന് മസ്താനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയായിരിക്കുമെന്നും തനിക്ക് അതിനെകുറിച്ച് അറിയില്ലെന്നുമായിരുന്നു അപ്പാനി ശരത്തിന്റെ പ്രതികരണം. മസ്താനി അങ്ങനെ ഒന്നും പറയാതിരിക്കുന്ന ആളല്ല എന്ന് അവതാരകൻ പറഞ്ഞതിന് താനും ഒന്നും പറയാതിരിക്കുന്ന ആളല്ല എന്നും അദ്ദേഹം മറുപടി നൽകി. ഇതേ ചോദ്യത്തിന്, ‘അദ്ദേഹം ഇപ്പോൾ വന്നതെല്ലേ ഉള്ളൂ, പ്രോഗ്രാം കണ്ടതിന് ശേഷം അദ്ദേഹം മറുപടി നൽകുമെന്നായിരുന്നു’ അപ്പാനി ശരത്തിന്റെ ഭാര്യയുടെ മറുപടി.
അപ്പാനി ശരത് ഹൗസിൽ നിന്ന് പുറത്തായത് ആഘോഷിച്ച മസ്താനിയോട് അവതാരകൻ മോഹൻലാൽ കാരണം തിരക്കായിരുന്നു. ഇതിന് മറുപടിയായി, തന്നെ വലിയ ചീത്ത വിളിച്ചതുകൊണ്ട് മാത്രമാണ് ശരത് പുറത്തായപ്പോൾ താൻ സന്തോഷിച്ചതെന്നും മറ്റ് കാരണങ്ങൾ ഒന്നുമില്ലെന്നുമായിരുന്നു മസ്താനിയുടെ മറുപടി. ഇതോടെ, ഉപയോഗിക്കുന്ന ഭാഷ ശ്രദ്ധിക്കണമെന്ന് ഹൗസിലെ മറ്റ് അംഗങ്ങൾക്ക് മോഹൻലാൽ ഉപദേശം നൽകുകയും ചെയ്തു.
ALSO READ: ‘ആ ഒരൊറ്റക്കാരണം മാത്രം’; അപ്പാനി ശരത് പുറത്തായപ്പോൾ സന്തോഷിച്ചതിൻ്റെ കാരണം പറഞ്ഞ് മസ്താനി
ഹൗസിനുള്ളിൽ വച്ചുണ്ടായ ഒരു വഴക്കിനിടെ ഉപയോഗിക്കാൻ പാടില്ലാത്തൊരു മോശം വാക്ക് അപ്പാനി തന്നെ വിളിച്ചുവെന്നാണ് മസ്താനിയുടെ ആരോപണം. ശരത് ഇതുവരെ ഈ ആരോപണം നിഷേധിച്ചിട്ടുമില്ല. അതേസമയം, മസ്താനിയുടെ അവകാശവാദം മറ്റ് മത്സരാർത്ഥികൾ എതിർക്കുകയും ചെയ്തിരുന്നു. മത്സരാർത്ഥികളായ ബിന്നി, ആര്യൻ, അഭിലാഷ് തുടങ്ങിയവരാണ് ഇത് എതിർത്തത്.