AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mohanlal: ‘ലാലേട്ടൻ എന്റെ അടുത്ത് വന്ന് അപ്പവും കറിയും വിളമ്പി തന്നു; ഷോപ്പിങിന് പോയാലും ആ ശീലമുണ്ട്’; ദീപക്

Deepak Dominic Opens Up About Mohanlal: നട‌ൻ മോഹൻലാലിനൊപ്പമുള്ള യാത്ര അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ഷൂട്ടിങ്ങിനായി യുകെയിൽ എത്തിയപ്പോഴായിരുന്നു മോഹൻലാലിന്റെ സാരഥിയായി ദീപക് പ്രവർത്തിച്ചത്.

Mohanlal: ‘ലാലേട്ടൻ എന്റെ അടുത്ത് വന്ന് അപ്പവും കറിയും വിളമ്പി തന്നു; ഷോപ്പിങിന് പോയാലും ആ ശീലമുണ്ട്’; ദീപക്
Deepak Dominic Opens Up About Mohanlal
Sarika KP
Sarika KP | Updated On: 04 Oct 2025 | 02:04 PM

യുകെയിൽ എത്തുന്ന മലയാളികൾക്ക് താങ്ങും തണലുമായി മാറുന്ന ഒരാളാണ് തൃശൂർ സ്വദേശി ദീപക് ഡൊമിനിക്ക്. വർഷങ്ങൾക്ക് മുൻപ് എംബിഎ പഠിക്കാനായി യുകെയിൽ എത്തിയതായിരുന്നു ദീപക്. ഇപ്പോഴിതാ നട‌ൻ മോഹൻലാലിനൊപ്പമുള്ള യാത്ര അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ഷൂട്ടിങ്ങിനായി യുകെയിൽ എത്തിയപ്പോഴായിരുന്നു മോഹൻലാലിന്റെ സാരഥിയായി ദീപക് പ്രവർത്തിച്ചത്.

ഇപ്പോഴിതാ ട്രവലിസ്റ്റ ബെ സാന്റോസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനൊപ്പമുള്ള യാത്രകളുടെ ഓർമകൾ ദീപക് പങ്കിട്ടത്. ലണ്ടനിലെ എല്ലാ സ്ട്രീറ്റുകളിലും തനിക്ക് പ്രോപ്പർട്ടി സെയിൽസുണ്ടായിരുന്നുവെന്നും അതുകൊണ്ട് ഒരുപാട് സ്ട്രീറ്റ്സ് ബൈ ഹാർട്ടാണെന്നാണ് ദീപക് പറയുന്നത്. മലയാളികൾ അവിടേക്ക് വരുമ്പോൾ അവരെ ​ഗൈഡ് ചെയ്യാൻ പറ്റും. പല സിനിമകളുടെയും പ്രൊഡക്ഷനെ സഹായിക്കാൻ കഴിഞ്ഞു. കൺസൽട്ടിങ് കമ്പനിയുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ ഷോ ചെയ്തിട്ടുണ്ട്. ബൈക്ക് സ്റ്റണ്ടറുമാണ്.

നിരവധി വിഐപികളുമായി അടുത്ത് ഇടപഴകാൻ ഭാ​ഗ്യം ലഭിച്ചിട്ടുണ്ട്. പലരും നമ്മൾ പുറത്ത് നിന്ന് കാണുന്നതുപോലെയല്ല. പലരും വളരെ എളിമയുള്ളവരാണ്. നടൻ മോഹൻലാൽ ഒക്കെ അതുപോലൊരു ആളാണെന്നാണ് ദീപക് പറയുന്നത്. അദ്ദേഹത്തോടൊപ്പം ഒരുപാട് യാത്രകൾ ചെയ്യാൻ പറ്റിയിട്ടുണ്ട്. ലാലേട്ടന് വളരെ അധികം കൃത്യനിഷ്ഠയുണ്ട്. എത്ര വൈകി ഷൂട്ട് കഴിഞ്ഞ് പോയാലും രാവിലെ അഞ്ച് മണിക്കാണ് അടുത്ത ദിവസത്തെ ഷൂട്ട് എങ്കിൽ അദ്ദേഹം റെഡിയായി വന്നിരിക്കുമെന്നാണ് ദീപക് പറയുന്നത്.

Also Read: ‘എന്റെ ജീവിതത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം’; ജീവിതപങ്കാളിയെ പരിചയപ്പെടുത്തി ഇച്ചാപ്പി

ഒരു ദിവസം അതിരാവിലെ ട്രിപ്പുകൾ ആരംഭിച്ച് ഉച്ചയായിട്ടും കഴിഞ്ഞില്ല. ഭക്ഷണം പോലും കഴിക്കാതെയായിരുന്നു തന്റെ യാത്രകൾ. ഉച്ചയ്ക്ക് താൻ സെറ്റിൽ എത്തിയപ്പോൾ ഭക്ഷണം കഴിച്ചോയെന്ന് ലാലേട്ടൻ ചോദിച്ചു. താൻ കുഴപ്പമില്ലെന്ന് പറഞ്ഞു. . പക്ഷെ അദ്ദേഹം സമ്മതിച്ചില്ല… ഷൂട്ടിനിടെ സംവിധായകനോട് ഒരു ചെറിയ ഇടവേള ചോദിച്ച് അദ്ദേഹം തന്റെ അടുത്ത് വന്ന് അപ്പവും കറിയും വിളമ്പി തന്നുവെന്നാണ് മോഹൻലാൽ പറയുന്നത്. താൻ കഴിച്ച‌തിനു ശേഷമാണ് അദ്ദേഹം ഷൂട്ടിനായി പോയത്. ഷോപ്പിങിന് പോയാൽ ഡ്രസ് എടുത്താലും ട്രയൽ നോക്കിയശേഷം എവിടെ നിന്നാണോ ഡ്രസ് എടുത്തത് അവിടെ തന്നെ തിരികെ വെയ്ക്കും. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ദീപക് പറയുന്നു.

Follow Us