AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Magic Mushrooms from Kanjikkuzhy: മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി; നാദിര്‍ഷയുടെ പുതിയ ചിത്രത്തിന് തുടക്കം

Nadirsha Latest Malayalam Movie: മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്, വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്

Magic Mushrooms from Kanjikkuzhy: മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി; നാദിര്‍ഷയുടെ പുതിയ ചിത്രത്തിന് തുടക്കം
Mgic Mushshrooms From KanjikkuzhyImage Credit source: TV9 Network
arun-nair
Arun Nair | Updated On: 09 Jun 2025 13:30 PM

സിനിമാനടനാകാന്‍ ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്‍റെ ജീവിതം പറഞ്ഞ ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പൂജ നടന്നു. നാദിര്‍ഷയുടെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ചിത്രത്തിന് ‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’ എന്നാണ് പേര്. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകൻ നിർവ്വഹിച്ചു. സ്വിച്ച് ഓൺ കർമ്മം സിനിമയുടെ നിർമ്മാതാവ് അഷ്റഫ് പിലാക്കൽ നിർവ്വഹിക്കുകയുണ്ടായി.

അക്ഷയ ഉദയകുമാറാണ് ടോട്ടൽ ഫൺ ഫിൽഡ് എന്‍റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത്. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ബിജുകുട്ടൻ, സിദ്ധാർത്ഥ് ഭരതൻ, പ്രമോദ് വെളിയനാട്, ബോബി കുര്യൻ, ശാന്തിവിള ദിനേശ്, അരുൺ പുനലൂർ, മീനാക്ഷി ദിനേശ്, മനീഷ കെഎസ്, പൂജ മോഹൻരാജ്, ആൽബിൻ, ഷമീർ ഖാൻ, ത്രേസ്യാമ്മ, സുഫിയാൻ, ആലിസ് പോള്‍ തുടങ്ങിയവർ ഇന്ന് നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.

മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബികെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ ആർ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, മേക്കപ്പ്: പി വി ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രോജക്ട് ഡിസൈനർ: രജീഷ് പത്താംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്‌കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്‍സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്