AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mahakumbh Viral Girl Monalisa: അടിമുടി മാറി കുംഭമേളയിലെ ‘മൊണാലിസ’; വൈറൽ താരത്തിന്റെ പ്രതിഫലം എത്രയെന്ന് അറിയാമോ?

Mahakumbh Viral Star Monalisa’s Earning: മൊണാലിസയുടെ ആദ്യ മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിൽ നടൻ ഉത്കർഷ് സിങ്ങും അഭിനയിച്ചിരുന്നു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി.

Mahakumbh Viral Girl Monalisa: അടിമുടി മാറി കുംഭമേളയിലെ ‘മൊണാലിസ’; വൈറൽ താരത്തിന്റെ പ്രതിഫലം എത്രയെന്ന് അറിയാമോ?
മോണി ബോസ്ലെ (മൊണാലിസ) Image Credit source: Social Media
nandha-das
Nandha Das | Updated On: 24 Aug 2025 10:44 AM

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയാണ് ‘മൊണാലിസ’ എന്നറിയപ്പെടുന്ന മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. രുദ്രാക്ഷമാലകൾ വിൽക്കാനെത്തിയ താരം ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. വൈറലായതോടെ സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങളാണ് താരം സമ്പാദിക്കുന്നതെന്നാണ് വിവരം.

മൊണാലിസയുടെ ആദ്യ മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിൽ നടൻ ഉത്കർഷ് സിങ്ങും അഭിനയിച്ചിരുന്നു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. മ്യൂസിക് വീഡിയോ ഹിറ്റായതോടെ ബ്രാൻഡ് പ്രമോഷനുകളും ചെയ്യാൻ ആരംഭിച്ച താരം ഇപ്പോൾ നിരവധി ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഓരോ പരസ്യത്തിനും ലക്ഷങ്ങളാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം.

അടുത്തിടെ തന്റെ വരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മൊണാലിസ തന്നെ മറുപടി നൽകിയിരുന്നു. ദൈവത്തിന്റെ കൃപ കൊണ്ട് തനിക്ക് കുറച്ച് പണം ലഭിക്കുന്നുണ്ടെന്നും, എന്നാൽ പലരും പറയുന്നത് പോലെ കോടികളൊന്നും സമ്പാദിക്കുന്നില്ലെന്നും ആയിരുന്നു മൊണാലിസയുടെ മറുപടി. അതേസമയാണ്, സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദി ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

ALSO READ: ഞെട്ടിയോ? ശരിക്കും ഞെട്ടും! വനീത് ശ്രീനിവാസൻ്റെ കരം ട്രെയിലർ

കൂടാതെ, പല ഒടിടി പ്ലാറ്റ്ഫോമുകൾ വെബ് സീരീസുകൾക്കായി താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. സോഷ്യൽ മീഡിയയിലും സജീവമാണ് മോണി ബോസ്ലെ. താരം പതിവായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ദിനംപ്രതി താരത്തിന് ആരാധകർ വർധിച്ചുവരികയാണ്.