AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AMMA General Body: ശ്വേത മേനോൻ പ്രസിഡണ്ടാകും? നവ്യ ജനറല്‍ സെക്രട്ടറി, ‘അമ്മ’ സംഘടനയിലേക്ക് പുതിയ താരങ്ങൾ!

Amma Executive Committee Elections: ഇതിനിടെയിൽ അമ്മ സം​ഘടനയുടെ തലപ്പത്തേക്ക് ഇക്കുറി വനിതകൾ വരട്ടെ എന്ന തരത്തിലുള്ള അഭിപ്രായവും ഉയരുന്നുണ്ട്. ഇതോടെ അമ്മ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന നടി ശ്വേതാ മേനോന്റെ പേര് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

AMMA General Body: ശ്വേത മേനോൻ പ്രസിഡണ്ടാകും? നവ്യ ജനറല്‍ സെക്രട്ടറി, ‘അമ്മ’ സംഘടനയിലേക്ക് പുതിയ താരങ്ങൾ!
Amma General BodyImage Credit source: facebook
Sarika KP
Sarika KP | Published: 11 Jul 2025 | 10:30 AM

കൊച്ചി: മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലേക്ക് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുകയാണ്. ആ​ഗസ്റ്റ് 15നാണ് അമ്മയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് നടൻ മോഹൻലാൽ വ്യക്തമാക്കിയതോടെയാണ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മോഹൻലാലോ, മമ്മൂട്ടിയോ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സാധ്യതയില്ല. മാത്രമല്ല കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയും സംഘടനയുടെ തലപ്പത്തേക്ക് എത്തിയേക്കില്ല.

ഇതോടെ പുതിയ ഭാരവാഹി ആരാകും എന്നുള്ള ആകാംഷയിലാണ് ഏവരും. ഇത്തവണ സ്ത്രീകളോ യുവതാരങ്ങളോ അമ്മയുടെ തലപ്പത്തേക്ക് എത്തുമെന്നാണ് സൂചന.ഇതോടെ നടൻ കുഞ്ചാക്കോ ബോബന്റെ പേരാണ് അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയർന്നത്. ഇക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസവുമില്ല. എന്നാൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരാൻ കുഞ്ചാക്കോ ബോബൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല ടൊവിനോ തോമസ്, നിവിൻ പോളി, പൃഥ്വിരാജ് പോലുളള യുവതാരങ്ങൾക്കും സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാൻ താൽപര്യമില്ല. ഇതിനു പുറമെ മുതിര്‍ന്ന നടൻ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ അദ്ദേഹവും ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല എന്നാണ് വിവരം.

Also Read:‘ദിവ്യജലം തളിച്ചു, മുറിയിലേക്ക് എത്തിച്ച് വസ്‌ത്രത്തിനുള്ളിലേക്ക് കൈകടത്തി’; ക്ഷേത്ര പൂജാരിക്കെതിരെ നടി

ഇതിനിടെയിൽ അമ്മ സം​ഘടനയുടെ തലപ്പത്തേക്ക് ഇക്കുറി വനിതകൾ വരട്ടെ എന്ന തരത്തിലുള്ള അഭിപ്രായവും ഉയരുന്നുണ്ട്. ഇതോടെ അമ്മ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന നടി ശ്വേതാ മേനോന്റെ പേര് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തിൽ ശ്വേതയ്ക്ക് പ്രത്യേകിച്ച് എതിര്‍പ്പൊന്നും ഇല്ലെന്നാണ് സൂചന. നടി നവ്യ നായരെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനായുളള ശ്രമവും ഒരു വശത്ത് നടക്കുന്നുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് സംഘടന പിന്തുണ നൽകിയതോടെ അമ്മയില്‍ നിന്ന് ഭാവന, റിമ കല്ലിങ്കല്‍, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ രാജി വെച്ചിരുന്നു. ഇവർ തിരിച്ചുവരുമോ എന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്.