Sirajudheen Nazar: ‘കേരള ക്രൈം ഫയല്‍സിലേക്ക് അവര്‍ വേറെ ആളെ നോക്കാനൊക്കെ തുടങ്ങി, എന്തു ചെയ്യണമെന്നറിയാതെ കണ്‍ഫ്യൂഷനായി’
Kerala Crime Files Season 2 web series: ഡേറ്റിന്റെ പ്രശ്‌നമുണ്ടെങ്കില്‍ ഇത് ഡ്രോപ്പ് ചെയ്യാമെന്നും അവര്‍ പറഞ്ഞു. പക്ഷേ, സ്‌ക്രിപ്റ്റ് അറിയാത്തതുകൊണ്ട് തനിക്ക് ക്യാരക്ടറിന്റെ പ്രാധാന്യം മനസിലായില്ല. സ്‌ക്രിപ്റ്റ് അറിയാവുന്നവര്‍ തന്നെ വിളിച്ച് അത് നല്ല ക്യാരക്ടറാണെന്നും, മാറരുതെന്നും പറഞ്ഞുവെന്നും താരം
മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് നടന്‍ സിറാജുദ്ദീന്‍ നാസര്‍. അവിയല്‍, കൊണ്ടല്‍, ആര്‍ഡിഎക്‌സ് തുടങ്ങിയ സിനിമകളുടെ ഭാഗമായിരുന്നെങ്കിലും ‘കേരള ക്രൈം ഫയല്‍സ് സീസണ്‍ 2’-ലെ വേഷമാണ് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. കേരള ക്രൈം ഫയല്‍സിലെ വേഷം നഷ്ടപ്പെടേണ്ടതായിരുന്നുവെന്നും, അത് എങ്ങനെയാണ് തനിക്ക് ലഭിച്ചതെന്നും താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. കേരള ക്രൈം ഫയല്‍സിന്റെ സംവിധായകനായ അഹമ്മദ് കബീറിനോട് നേരത്തെ അവസരം ചോദിച്ചിട്ടുണ്ടെന്ന് സിറാജുദ്ദീന്‍ പറഞ്ഞു.
”അവിയല്‍” ഇറങ്ങിക്കഴിഞ്ഞതിന് ശേഷം അവസരങ്ങള്‍ കിട്ടാതെ എന്തു ചെയ്യണമെന്നറിയാതെ നിന്നിട്ടുണ്ട്. തുടര്‍ന്ന് അഹമ്മദ് ഇക്കയെ ഫോണില്‍ വിളിച്ച് അവസരം ചോദിച്ചു. അദ്ദേഹം സമാധാനിപ്പിച്ചിട്ട് ഫോണ്‍ വച്ചു. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം കേരള ക്രൈം ഫയല്‍സിനു വേണ്ടി എന്നെ വിളിച്ചത്. ഇത് ചെയ്യേണ്ട സമയത്ത് കൊണ്ടല്‍ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ മുക്കുവന്റെ കഥാപാത്രമായിരുന്നു. അവിടെ നിന്നും നേരെ ഇവിടെ വന്ന് പൊലീസുകാരന്‍ ആകണമായിരുന്നു. ഡേറ്റിന്റെ പ്രശ്‌നം വന്നതുകൊണ്ട് കേരള ക്രൈം ഫയല്‍സിലേക്ക് അവര്‍ വേറെ ആളെ നോക്കാനൊക്കെ തുടങ്ങിയിരുന്നു”-സിറാജുദ്ദീന്‍ പറഞ്ഞു.




ഡേറ്റിന്റെ പ്രശ്‌നമുണ്ടെങ്കില്‍ ഇത് ഡ്രോപ്പ് ചെയ്യാമെന്നും അവര്‍ പറഞ്ഞു. പക്ഷേ, സ്‌ക്രിപ്റ്റ് അറിയാത്തതുകൊണ്ട് തനിക്ക് ക്യാരക്ടറിന്റെ പ്രാധാന്യം മനസിലായില്ല. സ്‌ക്രിപ്റ്റ് അറിയാവുന്നവര്‍ തന്നെ വിളിച്ച് അത് നല്ല ക്യാരക്ടറാണെന്നും, മാറരുതെന്നും പറഞ്ഞു. ഇത് ഭയങ്കര ബ്രേക്ക് ആയിരിക്കുമെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ കണ്‍ഫ്യൂഷനായെന്നും താരം വ്യക്തമാക്കി.
നമ്മള്‍ കാരണം ലൊക്കേഷനില്‍ ഡിലേ വരാതിരിക്കാന്‍ ഒരെണ്ണം ചെയ്യാമെന്ന മൂഡിലായിരുന്നു. എല്ലാവരും പറഞ്ഞപ്പോള്‍ രണ്ടും കല്‍പിച്ച് ചെയ്തു. രണ്ട് ഷൂട്ടിങ് സ്ഥലങ്ങളും അടുത്തായിരുന്നു. ഒന്ന് കൊല്ലത്തും മറ്റൊന്ന് തിരുവനന്തപുരത്തുമായിരുന്നു. ‘തിരുവനന്തപുരത്തു പോയി പൊലീസുകാരനാകും, വൈകുന്നേരം കൊല്ലത്ത് എത്തി മുക്കുവനാകും’ അഞ്ചാറു ദിവസം അങ്ങനെ പോയെന്നും താരം പറഞ്ഞു.