Actor Meghanathan: നടൻ മേഘനാഥൻ അന്തരിച്ചു
Actor Meghanathan: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഷോർണ്ണൂരിലുള്ള വീട്ടിൽ വച്ച് നടക്കും.
കോഴിക്കോട്: പ്രമുഖ നടൻ മേഘനാഥൻ അന്തരിച്ചു. അറുപത് വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഷോർണ്ണൂരിലുള്ള വീട്ടിൽ വച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്.
നിരവധി സിനിമകളിൽ അഭിനയിച്ച മേഘനാഥൻ 1983 ൽ ഇറങ്ങിയ അസ്ത്രമെന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് കടക്കുന്നത്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരത്തിന്റെ ചെങ്കോലിലെ കീരിക്കാടൻ സണ്ണി, ഈ പുഴയും കടന്ന് സിനിമയിലെ രഘു തുടങ്ങിയ കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ ഉണ്ട്.
മലയാള സിനിമകൾക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇതിനു പുറമെ മേഘനാഥൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലാണ് മേഘനാഥൻ അവസാനമായി അഭിനയിച്ചത്. ഭാര്യ സുസ്മിത, മകൾ പാർവതി.