AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

TP Kunhikannan: പ്രശസ്ത സിനിമ, നാടക നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Film and Theater Actor TP Kunhikannan Died: കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസുകൊട്' എന്ന ചിത്രത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെപി പ്രേമൻ എന്ന കഥാപത്രത്തെ അവതരിപ്പിച്ചത് കുഞ്ഞിക്കണ്ണൻ ആയിരുന്നു.

TP Kunhikannan: പ്രശസ്ത സിനിമ, നാടക നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ടിപി കുഞ്ഞിക്കണ്ണൻ (Image Credits: Kunhikannan Facebook)
Nandha Das
Nandha Das | Updated On: 02 Nov 2024 | 11:23 AM

പ്രശസ്ത സിനിമ-നാടക നടൻ ടിപി കുഞ്ഞിക്കണ്ണൻ (കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ) അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് (നവംബർ 2) പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാദം മൂലമാണ് മരണം. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെപി പ്രേമൻ എന്ന കഥാപത്രത്തെ അവതരിപ്പിച്ചത് കുഞ്ഞിക്കണ്ണൻ ആയിരുന്നു.

കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ് കുഞ്ഞിക്കണ്ണൻ. പൊതുമരാമത്ത് വകുപ്പിൽ എൻജിനീയർ ആയിരുന്ന അദ്ദേഹം നാടകവേദിയിൽ നിന്നുമാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.

ALSO READ: ‘പണി’ സിനിമയുടെ നെ​ഗറ്റീവ് റിവ്യൂ; നിരൂപകനെ ഭീഷണിപ്പെടുത്തി ജോജു ജോർജ്

മൃതദേഹം രാവിലെ ഒമ്പത് മണിയോടെ നാട്ടിലെത്തിച്ചു. സാമൂഹിക, സിനിമ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ജാനകി. മക്കൾ: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.

വർഷങ്ങളായി നാടകത്തിലൂടെയും സിനിമയുടെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച കുഞ്ഞിക്കണ്ണൻ, കണ്ണൂർ സംഘചേതനയുടെ അംഗമായിരുന്നു. ചലച്ചിത്ര മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഏറെ വൈകിയായിരുന്നെങ്കിലും, കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചു.