Malayalam Movie Updates: മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം ; പി ഡബ്ല്യു ഡി ട്രെയിലർ
Malayalam Movie PWD Trailer : പഴയകാല മലയാള സിനിമകളിലൂടെ പരിചിതമായ ഊട്ടിയും അവിടുത്തെ ഒരു ബംഗ്ലാവും ആണ് കഥാപരിസരം കോൺവർസേഷൻ ഡിബേറ്റ് റോം കോം എന്ന അത്ര പരിചിതമല്ലാത്ത ജോണറാണ് പി ഡബ്ല്യു ഡി സ്വീകരിച്ചിരിക്കുന്നത്

തിരക്കഥാകൃത്തും സംവിധായകനുമായ ജോ ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം പി ഡബ്ല്യു ഡി ( PWD -Proposal Wedding Divorce) യുടെ ട്രെയിലർ പുറത്ത്, ഒരു വിവാഹ ബന്ധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രധാന സംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രേമേയം. രു നിശ്ചിത കാലയളവ് കഴിഞ്ഞ് പുതുക്കി എടുക്കുന്ന ഒരു വിവാഹബന്ധം അതിലുണ്ടാകുന്ന മറ്റ് സംഭവങ്ങൾ എന്നിവ ചിത്രത്തിൽ പറയുന്നു. മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം എന്ന് നായിക തന്നെ ചിത്രത്തിൽ പറയുന്നത് ട്രയിലറിലുണ്ട്.
പഴയകാല മലയാള സിനിമകളിലൂടെ പരിചിതമായ ഊട്ടിയും അവിടുത്തെ ഒരു ബംഗ്ലാവും ആണ് കഥാപരിസരം കോൺവർസേഷൻ ഡിബേറ്റ് റോം കോം എന്ന അത്ര പരിചിതമല്ലാത്ത ജോണറാണ് പി ഡബ്ല്യു ഡി സ്വീകരിച്ചിരിക്കുന്നത്. കളർഫുൾ ലൗഡ് സ്റ്റൈലിഷ് മ്യൂസിക് ചെയ്തുള്ള മേക്കിംഗ് രീതിയാണ് ട്രയിലറിൽ കാണുന്നത്.
ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിദ്ധാർത്ഥ പ്രദീപാണ് എഡിറ്റിംഗ് ശ്യാം ശശിധരൻ. സൗണ്ട് ഡിസൈൻ നിർവ്വഹിക്കുന്നത് സിനോയ് ജോസഫുമാണ്. മികച്ച കളറിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയ ലിജു പ്രഭാകർ കളറിംഗും നിർവ്വഹിക്കുന്നു.
മതപരമായും അല്ലാതെയും വിവാഹബന്ധത്തെ ജീവിതകാല ഉടമ്പടിയായി കാണുന്ന ബഹുഭൂരിപക്ഷം ചിന്തകളും അഭിപ്രായങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നും തെറ്റായ അർത്ഥങ്ങൾ പറയുന്ന ഒരു സിനിമ ആവില്ല പി ഡബ്ല്യു ഡി എന്നും ചിത്രത്തിൻ്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജോ ജോസഫ് സോഷ്യൽ മീഡിയ കുറിപ്പിൽ അഭിപ്രായപ്പെടുന്നു. ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിൽ