Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Malayalam Serial Actress Kavitha: മകൻ തള്ളിപ്പറഞ്ഞ് മെസേജ് അയച്ചപ്പോൾ വിഷമം ഒന്നും തോന്നിയില്ല. നെഗറ്റിവിറ്റി വരുമ്പോൾ കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന വാശിയാകും. ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളയാളാണെന്നും നടി പറഞ്ഞു.

Actress Kavitha
സിനിമ-സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി കവിത. സ്ത്രീധനം സീരിയലിൽ ചാള മേരിയുടെ മരുമകളായി എത്തി കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ താരത്തിനു സാധിച്ചു. ഇതിനു ശേഷം നിരവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എന്നാൽ പിന്നീട് അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിലവിൽ മക്കളുടെ പഠനത്തിനും മറ്റുമായി ഇപ്പോൾ ചെന്നൈയിൽ ഗ്രോസറി ഡെലിവറി ഗേളായി ജോലി ചെയ്യുകയാണ്. സീരിയൽ വരുമാനം ചിലവിനും മക്കളുടെ വിദ്യാഭ്യാസത്തിനും തികയാതെ വന്നതോടെയാണ് കവിത ചെന്നൈയ്ക്ക് വണ്ടി കയറിയത്.
ഇപ്പോഴിതാ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മകന് വേണ്ടിയാണ് സീരിയലിൽ നിന്ന് മാറിയതെന്നും എന്നാൽ പിന്നീട് രണ്ട് മൂന്ന് സിനിമകൾ ചെയ്തിരുന്നുവെന്നുമാണ് കവിത പറയുന്നത്. ന്യൂസ് ടുഡെ മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. മകന്റെ പഠനത്തിനും മറ്റുമായി ഒരുപാട് പണം ആവശ്യമുണ്ടായിരുന്നുവെന്നും അതിനാൽ തട്ടുകടയിട്ടുവെന്നും നടി പറയുന്നു.
Also Read:മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
എന്നാൽ പിന്നീട് സീരിയലിലേക്ക് മടങ്ങിവന്നിരുന്നുവെന്നും പക്ഷേ മലയാളികൾക്ക് പണം തരാൻ ഇത്തിരി മടിയാണ്. പതിനഞ്ച് വർഷമായി മൂവായിരം രൂപയാണ് പ്രതിഫലം. അത് മകളുടെ പഠനത്തിന് തികയില്ല. തന്റെ വാശി കാരണം പിന്നെ താൻ പോയില്ലെന്നും മാർഗമല്ല ലക്ഷ്യമാണ് തനിക്ക് പ്രധാനം അങ്ങനെയാണ് ഡെലിവറി ഗേളാകുന്നതെന്നാണ് കവിത പറയുന്നത്.
തുടക്കത്തിൽ സെപ്റ്റോയിലായിരുന്നു പിന്നീട് ബ്ലിങ്കിറ്റിലേക്ക് മാറി. ഇപ്പോൾ വീണ്ടും സെപ്റ്റോയിലേക്ക് മാറി. ആഴ്ചയിൽ പത്ത് പതിനാലായിരം രൂപ ഉണ്ടാക്കാൻ പറ്റുന്നുണ്ട്. സുഖമായി ഫീസും ലോണും എല്ലാം അടയ്ക്കാൻ പറ്റുന്നുണ്ടെന്നും നടി പറയുന്നു. അഭിനയിക്കുക എന്നത് തന്റെ വലിയൊരു സ്വപ്നമാണെന്നും മോളുടെ പഠനം കഴിഞ്ഞശേഷം വീണ്ടും സിനിമ ട്രൈ ചെയ്യാമെന്നാണ് കരുതുന്നതെന്നും നടി പറയുന്നു. മകൻ തള്ളിപ്പറഞ്ഞ് മെസേജ് അയച്ചപ്പോൾ വിഷമം ഒന്നും തോന്നിയില്ല. നെഗറ്റിവിറ്റി വരുമ്പോൾ കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന വാശിയാകും. ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളയാളാണെന്നും നടി പറഞ്ഞു.