Mohanlal : മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം
Mohanlal Dadasaheb Phalke Award 2023 : ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചുള്ള സമഗ്ര സംഭാവനയ്ക്കാണ് മോഹൻലാലിന് പുരസ്കാരം. 23-ാം തീയതി ചൊവ്വാഴ്ച അവാർഡ് സമ്മാനിക്കും
ന്യൂ ഡൽഹി : ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി ദാദാ സാഹേബ് പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രമായ സംഭവനയ്ക്കാണ് മലയാളം സൂപ്പർ താരത്തിന് പുരസ്കാരം. 2004ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ഫാൽക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. 2023ലെ പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23-ാം തീയതി ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര അവാർഡ് വിതരണവേളയിൽ മോഹൻലാലിന് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിക്കും.
മോഹൻലാലിൻ്റെ സിനിമയ്ക്കൊപ്പമുള്ള യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് എന്ന് അറിയിച്ചുകൊണ്ടാണ് കേന്ദ്ര ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അവാർഡ് പ്രഖ്യാപനം നടത്തിയത്. നടന് പുറമെ സംവിധായകനും നിർമാതാവുമായ മോഹൻലാലിന് ആദരിക്കുന്നത് അദ്ദേഹത്തിൻ്റെ അതുല്യ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സുവർസ്ഥാനം നേടിയെന്നുമാണ് മന്ത്രാലയം കുറിപ്പിൽ അറിയിച്ചു.
മോഹൻലാൽ പുരസ്കാരത്തിന് അർഹനായി എന്നറിയിച്ചുകൊണ്ടുള്ള ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിൻ്റെ അറിയിപ്പ്
On the recommendation of the Dadasaheb Phalke Award Selection Committee, the Government of India is pleased to announce that Shri. Mohanlal will be conferred the prestigious Dadasaheb Phalke Award 2023.
Mohanlal’s remarkable cinematic journey inspires generations! 🌟
The… pic.twitter.com/n1L9t5WQuP
— Ministry of Information and Broadcasting (@MIB_India) September 20, 2025