AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal Dada Saheb Phalke Award: അഭിനന്ദന പ്രവാഹം! യഥാർത്ഥ കലാകാരനുള്ള അം​ഗീകാരം; ലാലേട്ടനെ അഭിനന്ദിച്ച് മമ്മൂക്ക

Actor Mammootty Praises Mohanlal: സിനിമയെ ജീവവായുവാക്കിയ യഥാർത്ഥ കലാകാരനുള്ള അം​ഗീകാരമാണ് മോഹൻലാലിന് ലഭിച്ച പുരസ്കാരമെന്നാണ് മമ്മൂട്ടി തൻ്റെ ഫെയ്സ്ബുക്കിലൂടെ കുറിച്ചത്. 2023ലെ പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Mohanlal Dada Saheb Phalke Award: അഭിനന്ദന പ്രവാഹം! യഥാർത്ഥ കലാകാരനുള്ള അം​ഗീകാരം; ലാലേട്ടനെ അഭിനന്ദിച്ച് മമ്മൂക്ക
മോഹൻലാൽ Image Credit source: Social Media (Facebook/ Mohanlal)
Neethu Vijayan
Neethu Vijayan | Updated On: 20 Sep 2025 | 08:00 PM

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് (Mohanlal) അഭിനന്ദന പ്രവാഹം. ലാലേട്ടന് ആശംസകളുമായി പ്രിയ നടൻ മമ്മൂട്ടിയും രം​ഗത്തെത്തി. സിനിമയെ ജീവവായുവാക്കിയ യഥാർത്ഥ കലാകാരനുള്ള അം​ഗീകാരമാണ് മോഹൻലാലിന് ലഭിച്ച പുരസ്കാരമെന്നാണ് മമ്മൂട്ടി തൻ്റെ ഫെയ്സ്ബുക്കിലൂടെ കുറിച്ചത്. 2023ലെ പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം

മമ്മൂക്കയുടെ വാക്കുകൾ ഇങ്ങനെ

ഒരു സഹപ്രവർത്തകൻ എന്നതിലുപരിയായി എൻ്റെ സഹോദരൻ. പതിറ്റാണ്ടുകളായി സിനിമയെന്ന ഈ അത്ഭുതകരമായ യാത്രയിൽ ഉൾപ്പെട്ട കലാകാരൻ. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത് ഒരു നടന് മാത്രമല്ല. മറിച്ച് സിനിമയിൽ ജീവിക്കുകയും സിനിമയെ ജീവവായുവാക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരന് ലഭിച്ച അം​ഗീകാരം കൂടിയാണ്. ലാൽ, നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ഈ പുരസ്കാരത്തിന് നിങ്ങൾ ശരിക്കും അർഹനാണ്- മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.