5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Malayalee From India OTT : നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Malayalee From India OTT Release Update : മെയ് ഒന്നാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ

Malayalee From India OTT : നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Nivin Pauly, Malayalee From India Movie Poster
Follow Us
jenish-thomas
Jenish Thomas | Published: 28 May 2024 19:19 PM

Malayalee From India OTT Platform : ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആൻ്റണി ഒരുക്കിയ സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം മെയ് ഒന്നാം തീയതിയാണ് തിയറ്ററുകളിൽ റിലീസായത്. മികച്ച അഭിപ്രായം ലഭിച്ച ചിത്രം പിന്നീട് മറ്റ് റിലീസുകൾ എത്തിയതോടെ തിയറ്ററുകളിൽ നിന്നും ഇറങ്ങി. ഇപ്പോൾ സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പേർ.

മലയാളി ഫ്രം ഇന്ത്യയുടെ ഒടിടി റിലീസ്

തിയറ്ററുകളിൽ എത്തിയതിന് ശേഷമാണ് നിവിൻ പോളി ചിത്രത്തിൻ്റെ ഒടിടി അവകാശം വിറ്റു പോയത്. റിപ്പോർട്ടുകൾ പ്രകാരം സോണി ലിവാണ് മലയാളി ഫ്രം ഇന്ത്യയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ചിത്രത്തിൻ്റെ ഒടിടി റിലീസ് ഉടൻ ഉണ്ടായേക്കില്ല.

വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നതും സോണി ലിവാണ്. ചിത്രം ജൂൺ ഏഴാം തീയതി മുതൽ സോണി ലിവിൽ സംപ്രേഷണം ചെയ്യും. അതിനാൽ മലയാളി ഫ്രം ഇന്ത്യയുടെ സംപ്രേഷണം അതിന് ശേഷമാകും ഉണ്ടാകാൻ സാധ്യത. അതേസമയം മലയാളം ഫ്രം ഇന്ത്യയുടെ ഒടിടിയുടെ വിൽപന സംബന്ധിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമോ ചിത്രത്തിൻ്റെ അണിയറപ്രവർത്തകരോ ഔദ്യോഗികമായി അറിയിപ്പ് നൽകിട്ടില്ല.

ALSO READ : Varshangalkku Shesham OTT : ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

മലയാളി ഫ്രം ഇന്ത്യയും വിവാദവും

ജനഗണമനയുടെ രചയിതാവായി ഷാരിസ് മുഹമ്മദ് തന്നെയാണ് ഈ ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. അതേസമയം സിനിമ റിലീസായ സമയത്ത് മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് അറിയിച്ചുകൊണ്ട് തിരക്കഥകൃത്ത് നിഷാദ് കോയ രംഗത്തെത്തിയിരുന്നു. സിനിമയുടെ റിലീസിൻ്റെ തലേദിവസം ചിത്രത്തിൻ്റെ കഥ എന്താണെന്ന് അറിയിച്ചുകൊണ്ട് നിഷാദ് കോയ ഫേസ്ബുക്കിൽ കുറപ്പ് പങ്കുവെച്ചിരുന്നു. പിന്നീട് അത് പിൻവലിച്ച് നിഷാദ് കോയ പ്രത്യക്ഷമായി അഭിമുഖത്തിലൂടെ പ്രതികരിക്കുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഫെഫ്ക ഇടപ്പെടുകയായിരുന്നു.

ചിത്രത്തിൽ അന്വശര രാജനാണ് നായികയായി എത്തിയത്. കൂടാതെ സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം സുദീപ് ഇളമൻ. സംഗീതം ജെയ്ക്സ് ബിജോയ്‌. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. ലൈൻ പ്രൊഡ്യൂസർ -സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ തോമസ്, എഡിറ്റർ ആൻ്റ് കളറിങ് -ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ -അഖിൽരാജ് ചിറയിൽ, വസ്ത്രലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ- പ്രശാന്ത് മാധവൻ, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ- SYNC സിനിമ.

Latest News