AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

”അപ്പ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണം സിബി മലയിൽ”; രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേശ്

"Sibi Malayil is the Prime Example of Sycophancy": Shanthivila Dinesh Slams the Director: മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സിബി മലയിൽ പറഞ്ഞ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ശാന്തിവിള ദിനേഷിൻ്റെ പ്രതികരണം. നിലാപാടുള്ളവർക്ക് മലയാള സിനിമയിൽ നിലനിൽക്കാനാകില്ല. അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കണം. താൻ മൂന്നര വയസ്സ് വരെ മാത്രമേ അച്ചാ എന്ന് വിളിച്ചിട്ടൊള്ളു. എൻ്റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചുപോയി. പിന്നീട് ആരെയും അച്ഛാ എന്ന് വിളിച്ചിട്ടില്ല എന്ന് സിബി മലയിലിനെ ലക്ഷ്യമാക്കി പരിഹാസത്തോടെ ശന്തിവിള ദിനേശ് പറയുന്നു

”അപ്പ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണം സിബി മലയിൽ”; രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേശ്
ശാന്തിവിള ദിനേശ്, സിബി മലയിൽImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 24 Sep 2026 | 08:00 PM

സംവിധായകൻ സിബിമലയിൽ ചെയ്യുന്നത് അപ്പ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നതിന് തുല്യമെന്ന വിമർശനവുമായി ശാന്തിവിള ദിനേശ്. ഫെഫ്ജകയുടെ നേത്വത്തോടും നിലപാടുകളൊടുമുള്ള അഭിപ്രായ ഭിന്നതകളും സംഘടനയുമായുണ്ടായ പ്രശ്നങ്ങളെ കുറിച്ചും, നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് മുവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിത്തിൽ ശാന്തിവിള ദിനേശിൻ്റെ പ്രതികരണം. നിലപാടുകൾ ഉള്ളവർക്ക് മലയാള സിനിമയിൽ തുടരാനാകില്ല. എന്നും അപ്പ കണ്ടവനെ അപ്പാ എന്ന് വിളികാൻ തനിക്ക് സാധിക്കില്ല എന്നും പറഞ്ഞുകൊണ്ടായിരുന്നു ശാന്തിവിള ദിനേശ് സിബി മലയിലിനെതിരെ വമിർശനം ഇന്നയിച്ചത്.

മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സിബി മലയിൽ പറഞ്ഞ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ശാന്തിവിള ദിനേഷിൻ്റെ പ്രതികരണം. നിലാപാടുള്ളവർക്ക് മലയാള സിനിമയിൽ നിലനിൽക്കാനാകില്ല. അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കണം. താൻ മൂന്നര വയസ്സ് വരെ മാത്രമേ അച്ചാ എന്ന് വിളിച്ചിട്ടൊള്ളു. എൻ്റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചുപോയി. പിന്നീട് ആരെയും അച്ഛാ എന്ന് വിളിച്ചിട്ടില്ല എന്ന് സിബി മലയിലിനെ ലക്ഷ്യമാക്കി പരിഹാസത്തോടെ ശന്തിവിള ദിനേശ് പറയുന്നു.

Also Read: Bigg Boss Malayalam Season 8: എടാ നാണമില്ലാത്തവനെ പോടാ… ഏറ്റുമുട്ടി എൽദോയും ഷിജിനും

“അപ്പ കാണുന്നവനെ ആപ്പാ എന്ന് വിളിക്കുന്നതിന് ഏറ്റവും നല്ല ഉദാരണം നിങ്ങൾക്ക് പറഞ്ഞ് തരാം. മമ്മൂക്കയ്ക്ക് 75 വയസായപ്പോൾ സിബി മലയിൽ പറഞ്ഞ ഒരു കമൻ്റ് നിങ്ങൾ കേട്ടിരിന്നോ, ‘മമ്മൂട്ടി സ്ക്രീനിൽ കരഞ്ഞാൽ ഞാനും എൻ്റെ ഭാര്യയും കരയും, പക്ഷേ അത്രക്ക് നന്നായി ചെയ്യാൻ മോഹൻലാലിന് അറിയില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദശരഥത്തിൻ്റെ രണ്ടാം ഭാഗത്തിന് ഡേറ്റ് കൊടുക്കാത്തതാണ് കാരണം.അല്ലെങ്കിൽ മമ്മൂട്ടി ഒരു പ്രൊജക്ടിന് ഡേറ്റ് കോടുക്കും എന്ന് കരുതിയാകും” ഈ വിധം അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കാൻ തന്നെ കിട്ടില്ല എന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

എന്തുകൊണ്ടാണ് നടി ആക്രമികപ്പെട്ട കേസിൽ ദിലീപിൻ്റെ ഭാഗത്ത് നിന്നത് എന്നും ശാന്തിവിള ദിനേഷ് വിശദീകരിക്കുന്നുണ്ട്. ദാരിദ്യത്തിൽ നിന്നുമാണ് ദിലീപ് വളർന്ന് വന്നത്. ദാരുദിദ്ര്യം എന്താണ് എന്ന് താൻ നന്നായി അനുഭവിച്ചിട്ടുണ്ട്. ഒരു കൂട്ടുകുടുംബ നടത്തുന്ന ആൾക്ക്, രണ്ട് പെൺമക്കളുടെ അച്ഛനായ ഒരാൾക്ക് അത്തരം ഒരു കാര്യം ചെയ്യാനാകില്ല എന്ന് താൻ ഉറച്ചുവിശ്വസിക്കുന്നു എന്ന് ശാന്തിവിള ദിനേശ് പറയുന്നു, അങ്ങനെ ഒരു തോന്നലിൽ നിന്നാണ് അദ്ദേഹത്തിനൊപ്പം നിൽക്കാൻ തീരുമാനിക്കുന്നത്. പിന്നീട് കേസിനെ കുറിച്ച് നന്നായി പഠിച്ചു എന്നും ആ തെളിവുകൾ വച്ചാണ് താൻ ദിലീപിനായി പോരാടിയത് എന്നും ശാന്തിവിള ദിനേഷ് പറയുന്നു.

English Summary

Shanthivila Dinesh fiercely criticized director Sibi Malayil, accusing him of sycophancy over his remarks comparing Mammootty and Mohanlal. Dinesh also defended his strong support for actor Dileep in the assault case.

Follow Us