“ക്ഷേത്രത്തിൻ്റെ സ്പോൺസർഷിപ്പ് വേണ്ടെന്ന് പറയാൻ എന്ത് വികാരമാണ് അൻസിബക്ക് തോന്നിയത്? അതേ അമ്പലത്തിൽ അൻസിബയും പോയിട്ടുണ്ടല്ലോ”; മല്ലിക സുകുമാരൻ

"Why did she reject the temple sponsorship?": Mallika Sukumaran questions Ansiba Hassan over AMMA controversy: അൻസിബയെ ഒരു മെയ് 5 വരെ എനിക്ക് അടുത്തറിയുന്ന കുട്ടിയായിരുന്നു. പലപ്പോഴും ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. ഞാനൊരു മകളെ പോലെ കണ്ട കുട്ടിയാണ്. പക്ഷേ പിന്നീട് മൈക്കിൻ്റെ മുന്നിൽ നിന്ന് അൻസിബ സംസാരിക്കുന്നത് കണ്ടപ്പോൾ പഴയ അൻസിബ അല്ല, ഒരു റിബൽ ടൈപ്പായി അൻസിബ മാറി

“ക്ഷേത്രത്തിൻ്റെ സ്പോൺസർഷിപ്പ് വേണ്ടെന്ന് പറയാൻ എന്ത് വികാരമാണ് അൻസിബക്ക് തോന്നിയത്? അതേ അമ്പലത്തിൽ അൻസിബയും പോയിട്ടുണ്ടല്ലോ”; മല്ലിക സുകുമാരൻ

മല്ലിക സുകുമാരൻ

Published: 

12 Jun 2026 | 08:36 PM

താര സംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കി നടി മല്ലിക സുകുമാരൻ. നിലവിലെ പ്രശ്നങ്ങളിൽ സംഘടനയെയും അൻസിബയെയും ഒരുപോലെ വിമർശിച്ചുകൊണ്ടാണ് മല്ലിക രംഗത്തെത്തിയിരിക്കുന്നത്. അഭിപ്രായം പറയുന്നവരെ മാറ്റിനിർത്തുന്ന പ്രവണതയാണ് സംഘടനയിൽ കുറച്ചു കാലമായി കണ്ടുവരുന്നത് എന്ന് മല്ലിക സുകുമാരൻ പറഞ്ഞൂ. ടിനി ആയലും അൻസിബയായാലും വാക്കുകൾ സുക്ഷിച്ച് ഉപയോഗിക്കണമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

“താര സംഘടന ഉൾപ്പടെ, വയോജനങ്ങളെ എല്ലാവരും മാറ്റി നിർത്തുകയാണ്. നാളെ എന്തൊക്കെയോ വലിയ മീറ്റിംഗ് നടക്കുന്നു എന്നൊക്കെ കേൾക്കുന്നു. അതിൽ എല്ലാം കൂടെ അടിച്ചുവാർത്ത് ശരിയാക്കും എന്നൊക്കെയാണ് പറയുന്നത്. പക്ഷേ എനിക്കറിയാം അവർ ആദ്യം മാറ്റിനിർത്തുന്ന വ്യക്തികളിൽ ഒരാൾ ഞാനായിരിക്കും. ഇപ്പോഴല്ല, പണ്ടും അത് അങ്ങനെ തന്നെയാണ്. എനിക്ക് സുഖിപ്പിക്കൽ വശമില്ല. അത് അവിടെ വിവരമുവർക്ക് ഒക്കെ അറിയാം.”

“പക്ഷേ സംഘടനയിലെ എക്സിക്യൂട്ടീവ് അംഗം, ഒരു പ്രമുഖനായ രാഷ്ട്രീയ നിരൂപകൻ വരെ മല്ലിക ചേച്ചി ലൂസ് ടോക്കറാണെന്ന് പറഞ്ഞു. യഥാർത്ഥ ലൂസ് ടോക്കർ ആരാണെന്ന് ഒന്ന് തെളിയിച്ച് കോടുക്കണം എന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കേൾക്കുന്ന സംഭവങ്ങളിൽ നിന്ന് ലൂസ് ടോക്കർ ആരാണെന്ന് വ്യക്തമായിട്ടുണ്ട്. മധു സാറിനെ പൊലെ ഉള്ളവർ നയിച്ച സംഘടനയാണ്. ഇന്നസെൻ്റ് ചേട്ടനോട് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുമായിരുന്നു. രാജുവിൻ്റെ പ്രശ്നം വന്നപ്പോൾ ഞാനാണ് അദ്ദേഹത്തോട് സംസാരിച്ചത്.”

Also Read: Mammootty: ലയണൽ മമ്മൂക്ക… ലോകകപ്പ് ലഹരിക്കൊപ്പം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മമ്മൂട്ടിയുടെ ഫുഡ്ബോൾ വിഡിയോ…

“അന്നത് പൃഥ്വിയോടുള്ള പ്രശ്നമായിരുന്നില്ല. അവൻ്റെ അച്ഛൻ കുറച്ച് കാലം വിലസിയതല്ലേ അവനേ ഒന്ന് ബുദ്ധിമുട്ടിക്കാം എന്ന ചിന്തയായിരുന്നു അതിന് പിന്നിൽ. പരാതി പറയാൻ തുടങ്ങിയാൽ രേഖാമൂലം ഏറ്റവും കൂടുതൽ പരാതി പറയാനുണ്ടാവുക എനിക്കായിരിക്കും. ഞാൻ പറയുന്നയാളെ സംഘടനയുടെ ഭാരവാഹിയാക്കണം എന്ന് കഴിഞ്ഞ ദിവസം ഒരു കുട്ടി പറയുന്നത് കേട്ടു. അങ്ങനെ ഒരു കമ്മറ്റി അവിടെ വന്നാൽ, ഞാൻ പറയുന്ന ഒരാളെ വച്ച് എനിക്കും ഒരു കമ്മറ്റി ഉണ്ടാക്കി തരേണ്ടി വരും. എനിക്ക് കുറേക്കാലത്തെ കാര്യങ്ങൾ പറയാനുണ്ട്. പറഞ്ഞപ്പോഴൊന്നും അവർ കേട്ടിട്ടില്ല.”

“ഇനി ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ തന്നെ നോക്കു. അൻസിബയെ ജിഹദി എന്ന് പരസ്യമായിവിളിച്ചു എന്നാണ് ആദ്യം പറഞ്ഞത്. എന്നോട് നേരിട്ടല്ല പറഞ്ഞത്, നീന കുറുപ്പ് അത് കേട്ടു എന്നാണ് പിന്നീട് അൻസിബ പറയുന്നത്. അൻസിബയെ ഒരു മെയ് 5 വരെ എനിക്ക് അടുത്തറിയുന്ന കുട്ടിയായിരുന്നു. പലപ്പോഴും ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. ഞാനൊരു മകളെ പോലെ കണ്ട കുട്ടിയാണ്. പക്ഷേ പിന്നീട് മൈക്കിൻ്റെ മുന്നിൽ നിന്ന് അൻസിബ സംസാരിക്കുന്നത് കണ്ടപ്പോൾ പഴയ അൻസിബ അല്ല, ഒരു റിബൽ ടൈപ്പായി അൻസിബ മാറി.

“ക്ഷേത്രത്തിൻ്റെ സ്പോൺസർഷിപ്പ് വേണ്ടെന്ന് പറയാൻ എന്ത് വികാരമാണ് അൻസിബക്ക് തോന്നിയത്. അതേ അമ്പലത്തിൽ അൻസിബ പോയിട്ടുണ്ട്. പരിപാടിക്കാണോ, ചുമ്മാ തൊഴാൻ പൊയോ എന്ന് എനിക്ക് അറിയില്ല. ജിഹാദി എന്ന് വിളിച്ചത് ഞങ്ങളാരും കേട്ടിട്ടില്ല എന്നാണ് ബാക്കിയുള്ളവർ പറയുന്നത്. ടിനി ആയലും അൻസിബ ആയാലും വാക്കുകൾ സുക്ഷിച്ച് ഉപയോഗിക്കണം” എന്നും മല്ലിക സുകുമാരൻ പറഞ്ഞൂ.

English Summary

Veteran actress Mallika Sukumaran questioned Ansiba Hassan over the AMMA temple sponsorship controversy. Commenting on Ansiba’s decision to reject the sponsorship, Mallika pointed out that Ansiba had previously visited the same temple herself, urging clarity on why the issue was being raised now.

Loading...
Unable to load recommendations.
Follow Us
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്