Mallu Traveller: ‘പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; ഇത് എല്ലാത്തിന്‍റെയും അവസാനമായേക്കാം’; മല്ലു ട്രാവലറിന്റെ പോസ്റ്റ് ചർച്ചയാകുന്നു
Mallu Traveler Latest Update: ശാരീരികമായ പ്രശ്നങ്ങളെ തുടർന്ന് തത്ക്കാലം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും പ്രാർത്ഥന ഉണ്ടായിരിക്കണം എന്നുമായിരുന്നു നേരത്തെ ഷാക്കിർ പങ്കുവെച്ച കുറിപ്പ്.

ഷാക്കിർ സുബ്ഹാൻ
ഇരുപത്തിയേഴ് ലക്ഷം പേർ പിന്തുടരുന്ന ഒരു ട്രാവൽ വ്ലോഗറാണ് മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാൻ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ട്രാവൽ വ്ലോഗർമാരിൽ ഒരാളാണ് ഷാക്കിർ. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇവർക്ക് ഇരുപത്തിരണ്ട് ലക്ഷത്തിൽ അധികം ഫോളോവേഴ്സുണ്ട്. ഇപ്പോഴിതാ, ആരോഗ്യനില സംബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ ഷാക്കിർ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
“പരമാവധി ശ്രമിച്ചു, എന്നാൽ പരാജയപെട്ടു. അതൊരുപക്ഷേ എല്ലാത്തിന്റെയും അവസാനമായേക്കാം” എന്നാണ് ഷാക്കിർ പങ്കുവെച്ച പുതിയ കുറിപ്പിൽ പറയുന്നത്. നേരത്തെ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് അറിയിച്ചു കൊണ്ട് ഒരു കുറിപ്പ് ഷാക്കിർ പങ്കുവെച്ചിരുന്നു. ഒരാഴ്ച മുന്നേ ആയിരുന്നു ആ പോസ്റ്റ് ഇട്ടത്. അതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ശാരീരികമായ പ്രശ്നങ്ങളെ തുടർന്ന് തത്ക്കാലം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും പ്രാർത്ഥന ഉണ്ടായിരിക്കണം എന്നുമായിരുന്നു നേരത്തെ ഷാക്കിർ പങ്കുവെച്ച കുറിപ്പ്. ബിസിനസിനെ പിന്തുണയ്ക്കണമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം ജീവിക്കുന്നത് അതിൽ നിന്നുമുള്ള വരുമാനം കൊണ്ടായിരിക്കുമെന്നും കുറിപ്പിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ്, പരമാവധി ശ്രമിച്ചെങ്കിലും പരാചയപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് ഷാക്കിർ പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
മല്ലു ട്രാവലറുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്:
ALSO READ: ‘ഒരു വര്‍ഷത്തിനുള്ളില്‍ ഫീല്‍ഡ് ഔട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു; ഞാനാകെ തകര്‍ന്ന് പോയി’; സംഗീത് പ്രതാപ്
പോസ്റ്റിന് പിന്നാലെ ഷാക്കിറിന് എന്ത് പറ്റിയെന്ന ചോദ്യമാണ് കമന്റ് ബോക്സിൽ നിറയുന്നത്. എന്ത് പറ്റിയെന്ന് ആർക്കെങ്കിലും അറിയാമോയെന്ന് പലരും കമന്റിൽ ചോദിക്കുന്നു. നേരത്തെ വെളിപ്പെടുത്തിയ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണോ പുതിയ പോസ്റ്റെന്നും ചിലർ സംശയം ഉന്നയിക്കുന്നു. ഷാക്കിർ അവസാനമായി യൂട്യൂബിൽ വീഡിയോ പങ്കുവെച്ചത് ഒരു മാസം മുൻപാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.