Kalamkaval Trailer : ഒരു കൊടൂര വില്ലൻ വരാൻ പോകുന്നു! കളങ്കാവൽ ട്രെയിലർ
Mammootty Kalamkaval Movie Trailer : ചിത്രം നവംബർ 27ന് തിയറ്ററുകളിൽ എത്തും. നവാഗതനായ ജിതിൻ കെ ജോസാണ് കളങ്കാവൽ സിനിമയുടെ സംവിധായകൻ
ആരാധാകർ ഏറെ നാളായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കളങ്കാവലിൻ്റെ ട്രെയിലർ പുറത്ത് വിട്ടു. ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. ചിത്രത്തിൽ വിനായകനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. കേരള തമിഴ്നാട് അതിർത്തിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി വില്ലനായിട്ടാണ് വരുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. കളങ്കാവൽ നംവബർ 27ന് തിയറ്ററുകളിൽ എത്തും
മമ്മൂട്ടിയുടെ തന്നെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടിക്കമ്പനിയാണ് കളങ്കാവൽ നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ കെ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ ജിതിനും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് കളങ്കാവലിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ ക്യാൻസർ രോഗബാധയെ തുടർന്ന് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ട് പോയിരുന്നു. രോഗമുക്തി നേടിയതിന് ശേഷമാണ് നടൻ സിനിമയുടെ ഡബ്ബിങ്ങും മറ്റും പൂർത്തിയാക്കിയത്.
ALSO READ : Mammootty: അതെ… ആ മനുഷ്യൻ തന്നെ മമ്മൂക്ക! ഒറ്റ സന്ദേശത്തിലാണ് ഇവിടെ എത്തിയത് ; രേവതിയുടെ കുറിപ്പ് വൈറൽ
ട്രെയിലറിൽ ഒരൊറ്റ സീനിൽ മാത്രമാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിട്ടുള്ളത്. സീരിയൽ കില്ലർ സൈനൈഡ് മോഹനായിട്ടാകും മമ്മൂട്ടി കളങ്കാവലിൽ വരികയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രമുഖ യുട്യൂബ് ഷോ ആയ വെല്ലാത്ത കഥയും ഈ സിനിമയുടെ ഭാഗമാക്കിട്ടുണ്ട്. ഫൈസൽ അലിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.