Mammootty : അർധരാത്രിയിൽ വമ്പൻ അപ്ഡേറ്റ്! പിറന്നാൾ ദിനത്തിലും സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി

Mammootty's New Movie Mela : ബെർത്ത് ഡേ ദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനമാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അർദ്ധരാത്രിയിൽ പുറത്തുവിട്ടു കൊണ്ടാണ് പിറന്നാൾ ദിനത്തിൽ താരം ആരാധകരെ ആവേശത്തിൽ ആക്കിയത്. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ 75 ആം പിറന്നാൾ ദിനമാണ് ഇന്ന്. ഈ പ്രത്യേക ദിനത്തിൽ ഇതിൽപരം മറ്റൊരു ആരാധകർ പ്രതീക്ഷിക്കുന്നില്ല.

Mammootty : അർധരാത്രിയിൽ വമ്പൻ അപ്ഡേറ്റ്! പിറന്നാൾ ദിനത്തിലും സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി

Mammootty, Mela Movie

Updated On: 

07 Sep 2026 | 01:14 PM

ബെർത്ത് ഡേ ദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനമാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അർദ്ധരാത്രിയിൽ പുറത്തുവിട്ടു കൊണ്ടാണ് പിറന്നാൾ ദിനത്തിൽ താരം ആരാധകരെ ആവേശത്തിൽ ആക്കിയത്. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ 75 ആം പിറന്നാൾ ദിനമാണ് ഇന്ന്. ഈ പ്രത്യേക ദിനത്തിൽ ഇതിൽപരം മറ്റൊരു ആരാധകർ പ്രതീക്ഷിക്കുന്നില്ല. മമ്മൂട്ടി കമ്പനി തന്നെയാണ് പുതിയ സിനിമ നിർമ്മിക്കുന്നത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മേള എന്നാണ് പേര് നൽകിയിരിക്കുന്നത്. അനുരാജ് ഒ.ബിയും നിതീഷും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറെ വ്യത്യസ്തമായ ഒരു ക്യാരക്ടറാണ് പുതിയ സിനിമയിൽ അവതരിപ്പിക്കുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകുന്നുണ്ട്. കറുത്ത ഷർട്ടും കറുത്ത മുണ്ടും ധരിച്ച് മാസ് സീരിയസ് ലുക്കിൽ ഇരിക്കുന്ന താരത്തെയാണ് ഫസ്റ്റ് ലുക്കിൽ കാണാനാവുന്നത്. ഇത് ഒരു വമ്പൻ ഫൈറ്റ് കഴിഞ്ഞ് ഇരിക്കുന്നതാണ് എന്ന് എളുപ്പത്തിൽ വായിച്ചെടുക്കാം.

Also Read : മോഹൻലാലിനെതിരെ നിരാഹാരം പ്രഖ്യാപിച്ച് രാഹുൽ ഈശ്വർ, ജയിലിൽ കിടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലാലേട്ടനും

മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് ഇപ്പോൾ സമൂഹ മധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. അതേ സമയം താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. മോഹൻലാൽ മമ്മൂട്ടിയുടെ ഏറ്റവും പുതിയ വൈറൽ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. പ്രിയ ഇച്ചാക്കാ, ഹാപ്പി ബെർത്ത് ഡേ, ആരോഗ്യവും സന്തോഷവും തുടർവിജയങ്ങളും നേരുന്നു എന്നാണ് മോഹൻലാൽ ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിങ്ങനെ നീളുന്ന ആശംസകൾ അറിയിച്ചവരുടെ നിര. രാത്രിയിൽ തനിക്ക് ആശംസകൾ നേരുവാൻ എറണാകുളത്തെ വസതിക്കു മുന്നിൽ എത്തിയ ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. അടുത്തതായി മമ്മൂട്ടിയുടെ തിയറ്ററിൽ ഇറങ്ങാൻ പോകുന്ന ചിത്രം തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് നായകനായ എത്തുന്ന ഓം ആണ്.

English Summary

Mammootty has given a fantastic gift to his fans on his birthday. The star thrilled his admirers by unveiling the title and first-look poster of his latest movie at midnight. Today marks the 75th birthday of the Malayalam megastar.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: രാഹുലും വേദാം​ഗിയും നോബിയും കാരണം ലക്ഷ്വറി ബജറ്റ് റദ്ദാക്കി, കട്ട കലിപ്പിൽ ബാക്കി മത്സരാർത്ഥികൾ
ബെത്ലഹ്ലേം കുടുംബ യൂണിറ്റിന്റെ കളക്ഷൻ കണ്ടില്ലേ… മലയാളം ബോക്സ് ഓഫീസ് ശരിക്കും വളർന്നെന്ന് മിഥുൻ മാനുവൽ തോമസ്
അനുവാദമില്ലാതെ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; ബാലു വർ​ഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Manju Pilla: ഇതാണ് പറഞ്ഞത്! ആ കുഞ്ഞുങ്ങളുടെ ഫാമിലിക്ക് വേണ്ടിയാണ് ഞാൻ ഇത് വിശദീകരിക്കുന്നത്; വിവാദങ്ങളിൽ മഞ്ജുപിള്ള
‘ഇത് സിനിമയിൽ എത്തുന്നതിന് മുൻപ് തുടങ്ങിയ ആത്മബന്ധം’; ജയസൂര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് വിനായകൻ
ഹെലികോപ്റ്ററിലും വിമാനത്തിലും കറങ്ങിയതല്ലാതെ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ത് ചെയ്തു? പരിഹാസവുമായി ശാന്തിവിള ദിനേശ്
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി