Mammootty: കുഞ്ഞിളം കൈ തലോടി മമ്മൂട്ടി! അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

Mammootty Valsalyam Project: ദിവസവേതനത്തിൽ ജോലിചെയ്യുന്ന കുട്ടിയുടെ പിതാവിന്റെ വരുമാനത്തിലാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. അതിനാൽ തന്നെ ചികിത്സയുടെ തുക ആ കുടുംബത്തിന് താങ്ങാവുന്നതിൽ അപ്പുറം ആയിരുന്നു

Mammootty: കുഞ്ഞിളം കൈ തലോടി മമ്മൂട്ടി! അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

Mammootty

Updated On: 

22 Oct 2025 | 11:06 AM

കൊച്ചി: അഞ്ചു വയസ്സുകാരിക്ക് തലോടലുമായി നടൻ മമ്മൂട്ടി. മൂത്രനാളിയിൽ ഉണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിക്കാണ് മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി ആശ്വാസമേകിയത്. കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി. കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ ആണ് കുട്ടിയുടെ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ദിവസവേതനത്തിൽ ജോലിചെയ്യുന്ന കുട്ടിയുടെ പിതാവിന്റെ വരുമാനത്തിലാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. അതിനാൽ തന്നെ ചികിത്സയുടെ തുക ആ കുടുംബത്തിന് താങ്ങാവുന്നതിൽ അപ്പുറം ആയിരുന്നു. ഈ ദുരവസ്ഥ മനസ്സിലാക്കിയ മമ്മൂട്ടി കുട്ടിയെ വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകുകയായിരുന്നു.

കെയർ ആന്റ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശൂർ സ്വദേശിയുടെ അഞ്ചു വയസ്സുള്ള മകൾക്ക് ശസ്ത്രക്രിയ നടത്തിയത്. രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോക്ടർ വിനീത് വിനുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ സൗജന്യമായി നടത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് റോബോട്ടിക് ശസ്ത്രക്രിയകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് വാത്സല്യം.

പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷൻ, കോളിഡോക്കൽ സിസ്റ്റ്, ഫണ്ടോപ്ലിക്കേഷൻ, ജനിക്കുമ്പോൾ തന്നെ നെഞ്ചിൽ കാണപ്പെടുന്ന മുഴകൾ നീക്കുന്നതിനുള്ള സർജറി ഉൾപ്പെടെ അർഹരായവർക്ക് സൗജന്യമായി ചെയ്തുനൽകുമെന്ന് രാജഗിരി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൻ വാഴപ്പിള്ളി അറിയിച്ചു.കെയർ ആന്റ് ഷെയർ നിരവധി ആളുകൾക്കാണ് പുതുജീവൻ നൽകുന്നത്. മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ ആണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്