AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘നെഗറ്റീവ് പറയുന്നവരുടെ മുന്നിൽ ലാലേട്ടന്റെ കൈപിടിച്ച് നടന്നു’; ബിഗ് ബോസിനു ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് രേണു സുധി

Renu Sudhi in Bigg Boss Malayalam 7: തനിക്ക് ട്രോഫി കിട്ടണമെന്നൊന്നും താൻ പറഞ്ഞിട്ടില്ല. നെഗറ്റീവ് പറയുന്നവരുടെ മുന്നിൽ ലാലേട്ടന്റെ കൈപിടിച്ച് ഒരു ദിവസമെങ്കിലും ആ ഹൗസിൽ കയറണമെന്ന് ആഗ്രഹിച്ചിരുന്നു.

Bigg Boss Malayalam Season 7: ‘നെഗറ്റീവ് പറയുന്നവരുടെ മുന്നിൽ ലാലേട്ടന്റെ കൈപിടിച്ച് നടന്നു’; ബിഗ് ബോസിനു ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് രേണു സുധി
Renu Sudhi, MohanlalImage Credit source: social media
Sarika KP
Sarika KP | Published: 21 Oct 2025 | 09:47 PM

ബി​ഗ് ബോസ് സീസൺ ഏഴിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ നോക്കികണ്ട മത്സരാർത്ഥിയായിരുന്നു സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. എന്നാൽ മുപ്പത് ദിവസത്തോളം ഹൗസിൽ നിന്നശേഷം രേണു സ്വമേധയ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് വരുന്ന കാഴ്ചയാണ് കണ്ടത്. ഇതിനു ശേഷം തിരക്കോട് തിരക്കാണ് രേണുവിന്. നൂറ് ദിവസം ബി​ഗ് ബോസിൽ നിന്നിരുന്നുവെങ്കിൽ കിട്ടാൻ സാധ്യതയുള്ള പ്രതിഫലത്തിന്റെ ഇരട്ടി താരം ഇതിനകം നേടികഴിഞ്ഞു.

ഇപ്പോഴിതാ ബി​ഗ് ബോസിനു ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.തനിക്ക് ബി​ഗ് ബോസ് ഫെയ്ക്ക് ആയി തോന്നിയിട്ടില്ലെന്നാണ് രേണു പറയുന്നത്. ബിബി ഹൗസിൽ അഞ്ച് ദിവസം നമ്മുടെ യഥാർത്ഥ സ്വഭാവം മൂടിവയ്ക്കാനാകുമെന്നും എന്നാൽ പിന്നെ എന്തായാലും നമ്മുടെ ക്യാരക്ടർ പുറത്താകുമെന്നും രേണു പറയുന്നു. തനിക്ക് ട്രോഫി കിട്ടണമെന്നൊന്നും താൻ പറഞ്ഞിട്ടില്ല. നെഗറ്റീവ് പറയുന്നവരുടെ മുന്നിൽ ലാലേട്ടന്റെ കൈപിടിച്ച് ഒരു ദിവസമെങ്കിലും ആ ഹൗസിൽ കയറണമെന്ന് ആഗ്രഹിച്ചിരുന്നു.

Also Read: ‘കോയിൻ ഒളിപ്പിച്ചത് ചോദിച്ചില്ല, കൈ വിട്ടത് ക്ഷമിച്ചു’; ആര്യന് ബിഗ് ബോസിൻ്റെ സ്പെഷ്യൽ പരിഗണനയോ?

ഒരു ദിവസം നിൽക്കാൻ പോയ താൻ 35 ദിവസം അവിടെ നിന്നു. താൻ എവിക്ട് ആയതല്ലെന്നും വാക്കൗട്ട് ആയി വന്നതാണെന്നും താരം പറയുന്നു. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഒരുപാട് അവസരങ്ങൾ വന്നുവെന്നാണ് രേണു പറയുന്നത്. ഹാപ്പിയാണ്. ഇപ്പോൾ ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്കും മറ്റും പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനു മുൻപും ഇങ്ങനെയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ തിരക്ക് കൂടിയെന്നും താരം പറഞ്ഞു.

ബിഗ് ബോസ് മത്സരാർത്ഥികളിൽ അനീഷിനെയാണ് സപ്പോർട്ട് ചെയ്യുന്നത്. അനീഷ് നല്ല ഗെയിമറാണ്. എല്ലാവരും നന്നായി കളിക്കട്ടെ. അനുമോൾ, അനീഷ്, അക്ബർ, നൂറ, ഷാനവാസ് എന്നിവർ ഫൈനലിൽ എത്തുമെന്നാണ് കരുതുന്നതെന്നും രേണു സുധി പറഞ്ഞു.