Patriot Movie: ‘പേട്രിയറ്റ്’ഹൈദരാബാദ് ലൊക്കേഷനിലെത്തി മമ്മൂട്ടി ; കാൽ തൊട്ട് വണങ്ങി അനുരാഗ് കശ്യപ്; ആകാംഷയിൽ ആരാധകർ
Anurag Kashyap Touches Mammootty Feet: ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ താരത്തിന്റെ കാൽ തൊട്ട് വണങ്ങുന്ന അനുരാഗ് കശ്യപിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മമ്മൂക്ക ആരാധകർക്ക് ഇന്നലെ ആഘോഷത്തിന്റെ നാളുകളായിരുന്നു. നീണ്ട നാളത്തെ ഇടവേളകൾക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമാകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം ‘പേട്രിയറ്റ്‘ ലൊക്കേഷനിലേക്ക് ഇന്നലെയാണ് താരം തിരിച്ചത്. തുടർന്ന് ഹൈദരാബാദിലെത്തിയ താരത്തിന് വൻ സ്വീകരണമാണ് ഒരുക്കിയത്.
ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ താരത്തിന്റെ കാൽ തൊട്ട് വണങ്ങുന്ന അനുരാഗ് കശ്യപിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിൽ നിന്ന് ഇറങ്ങുന്ന മമ്മൂട്ടിയെ ക്ഷമയോടെെ കാത്തിരിക്കുന്നതും തുടർന്ന് സംസാരിക്കുന്നതിനിടെയിൽ മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ഇതോടെ രണ്ട് പേരും ഒരുമിക്കുന്നൊരു ചിത്രം പ്രതീക്ഷിക്കാമോ എന്നാണ് വീഡിയോക്ക് താഴെ ആരാധകർ കമന്റുമായി എത്തിയത്. പേട്രിയറ്റിൽ അനുരാഗ് കശ്യപ് വില്ലനായി എത്തുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.
Also Read:‘ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ തിരിച്ചെത്തുന്നു, അതും ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍’
അതേസമയം ഇന്ന് രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തും. നഗരത്തിൽ നാല് ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകൻ മഹേഷ് നാരായണൻ ലോക്കേഷനിൽ എത്തിയിട്ടുണ്ട്. തെലങ്കാന സർക്കാർ ട്രാൻസ്‌പോർട് ആസ്ഥാനമായ ബസ് ഭവനിൽ ആയിരിക്കും മമ്മൂട്ടി ആദ്യമെത്തുക.
മലയാളികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്’. അതിനു പ്രധാന കാരണം വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- മമ്മൂട്ടി കോമ്പോ തിരിച്ചെത്തുന്നുവെന്നതാണ്. 17 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരടക്കം അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം.
#AnuragKashyap arrived in Hyderabad to welcome Mammootty#Mammootty @mammukka @anuragkashyap72 pic.twitter.com/a7V9qBPISG
— Mammootty Updates (@MammoottyU) October 1, 2025
ഇക്ക x anurag kashyap
രണ്ടാളും കൂടി oru പടം വരും aenoke കേട്ടിരുന്നു 😌🔥
It’s a dream combo for fans like me
A RAW director like anurag and variety തേടുന്ന നായകനും 💯😼#Mammootty pic.twitter.com/Bfu8kDlq19
— ഒരു ആരാധകൻ (@mugiwara_luff_y) September 30, 2025