AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: കപ്പിൾ മത്സരാർത്ഥികളായാൽ ഇങ്ങനെയാവുമെന്ന് അനീഷ്; നമ്മൾ അപ്പോൾ അങ്ങനെയല്ലേ എന്ന് ആദില

Adhila Against Aneesh: അനീഷിനെതിരെ ആദിലയുടെ വിമർശനം. ബിന്നിയെയും നൂബിനെയും കപ്പിൾ എന്ന് വിളിച്ച അനീഷ് തങ്ങളെ അങ്ങനെ കണ്ടിട്ടില്ലെന്നാണ് ആദില ആരോപിച്ചത്.

Bigg Boss Malayalam Season 7: കപ്പിൾ മത്സരാർത്ഥികളായാൽ ഇങ്ങനെയാവുമെന്ന് അനീഷ്; നമ്മൾ അപ്പോൾ അങ്ങനെയല്ലേ എന്ന് ആദില
ആദില, അനീഷ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 01 Oct 2025 10:18 AM

നൂറ നൽകിയ ഫാമിലി കാർഡ് ഉപയോഗിച്ച് ബിന്നിയുടെ ഭർത്താവ് നൂബിൻ ബിബി ഹൗസിൽ തുടരുകയാണ്. ഒരാഴ്ച വീട്ടിൽ നിൽക്കാനുള്ള അവസരമാണ് നൂബിന് ലഭിച്ചിരിക്കുന്നത്. ഇതിനിടെ കപ്പിളായി ബിഗ് ബോസിൽ മത്സരിക്കാനെത്തിയാൽ ഇങ്ങനെയാവുമെന്ന് അനീഷ് പറയുമ്പോൾ താനും ആദിലയും അങ്ങനെയല്ലേ എന്ന് ആദില ചോദിക്കുന്നുണ്ട്.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അനീഷിൻ്റെ നിരീക്ഷണം. ബിന്നിയും നൂബിനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അനീഷ് ഇത് പറയുന്നു. “ഞങ്ങൾ കപ്പിളായിട്ടാണ് കേറിയത്. അനീഷേട്ടൻ ഇപ്പോൾ വിചാരിച്ചിരിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല” എന്ന് ആദില മറുപടി നൽകുന്നു. ‘നിങ്ങളെ സ്പ്ലിറ്റ് ആക്കിയതുകൊണ്ടാവും’ എന്ന് ലക്ഷ്മി പറയുമ്പോൾ അനീഷ് ചിരിച്ചുകൊണ്ടിരിക്കുകയാണ്.

Also Read: Bigg Boss Malayalam Season 7: ‘ഇത് വെറുമൊരു ഗെയിമാണ്, ഒറ്റയ്ക്കൊറ്റയ്ക്ക് കളിക്കൂ’; ആദിലയ്ക്കും നൂറയ്ക്കും ഉപദേശവുമായി ദിയ സന

പിന്നീട് നൂറയും അനുമോളും ആദിലയും തമ്മിൽ സംസാരിക്കുന്നതിനിടെ ഈ വിഷയവും ഉയർന്നു. തങ്ങളുടെ റിലേഷൻ ആൾക്കാർ നോർമലൈസ് ചെയ്യാത്തതിൻ്റെ പ്രശ്നമാണെന്നും നൂബിൻ ഇരിക്കുന്നതുകൊണ്ടാണ് താൻ ഒന്നും പറയാതിരുന്നത് എന്നും ആദില പറയുന്നു. ‘ഒരു ഇഷ്യൂ ക്രിയേറ്റ് ചെയ്ത് അവരുടെ മൂഡ് കളയാൻ തോന്നിയില്ലെ’ന്ന് ആദില പറയുമ്പോൾ ‘പറയാനുള്ള കാര്യം അപ്പോൾ തന്നെ പറയണം. നൂബിനെ നോക്കരുത്. നൂബിൻ വന്നിരിക്കുന്നത് ബിന്നിയുടെ ഭർത്താവായാണ്’ എന്ന് അനുമോൾ മറുപടി പറയുന്നു. ‘കഴിക്കുന്നത് കൊണ്ടാണ് അപ്പോൾ പറയാതിരുന്നത്’ എന്ന് ആദില വിശദീകരിക്കുന്നു.

അനീഷിനോട് താൻ ഇക്കാര്യം ചോദിക്കുമെന്നും അയാളോട് ചോദിക്കാൻ കുറേ കാര്യങ്ങളുണ്ടെന്നും ആദില പറയുന്നു. ജയിൽ നോമിനേഷനിൽ താൻ ഇതുവച്ച് അനീഷിനെതിരെ സംസാരിക്കുമെന്നും ആദില പറയുന്നു.

ഫാമിലി വീക്കിൽ രണ്ട് ദിവസം കൊണ്ട് ആറ് പേരുടെ കുടുംബാംഗങ്ങൾ വീട്ടിലെത്തി. ഷാനവാസ്, അനീഷ്, ബിന്നി, ആദില- നൂറ, അക്ബർ ഖാൻ, സാബുമാൻ എന്നിവരുടെ പ്രിയപ്പെട്ടവരാണ് ബിബി ഹൗസിലെത്തിയത്.

വിഡിയോ കാണാം