AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Turbo movie: ഒരു കോടിയുടെ ടിക്കറ്റുകൾ വിറ്റത് നിമിഷിങ്ങൾക്കകം; ടർബോയുടെ ബുക്കിങ് ആരംഭിച്ചു

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ടർബോ സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Turbo movie: ഒരു കോടിയുടെ ടിക്കറ്റുകൾ വിറ്റത് നിമിഷിങ്ങൾക്കകം; ടർബോയുടെ ബുക്കിങ് ആരംഭിച്ചു
Neethu Vijayan
Neethu Vijayan | Published: 17 May 2024 | 07:37 PM

മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ബുക്കിങ് ആരംഭിച്ചു. ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കകം തന്നെ വിറ്റഴിച്ചത് ഒരു കോടിയുടെ ടിക്കറ്റാണ്. ചിത്രത്തിൻ്റെ ബുക്കിങ്ങിന് ഒരാഴ്ച ബാക്കിനിൽക്കെയാണ് ബുക്കിങ് ആരംഭിച്ചത്.

യുകെയിൽ റെക്കോഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ ബുക്കിങ് നടക്കുന്നത്. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി മമ്മൂട്ടിയുടെ ടർബോ മാറി. കേരളത്തിൽ തിയേറ്റർ ചാർട്ടിങ് നടക്കുകയാണ്. കേരളത്തിൽ 300 ലധികം തിയേറ്ററുകളിലാണ് ടർബോ എത്തുക.

രണ്ട് മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൻ്റെ ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ടർബോ സംവിധാനം ചെയ്യുന്നത്.

മിഥുൻ മാനുവൽ തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ടർബോ 2024 മേയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങളിൽ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ആണ് വേഷമിട്ടിരിക്കുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ‘ടർബോയ്ക്കുണ്ട്.

ഛായാഗ്രഹണം- വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ- ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, കോ-ഡയറക്ടർ- ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ ആൻ്റ് ആഭിജിത്ത്, മേക്കപ്പ്- റഷീദ് അഹമ്മദ് ആൻ്റ് ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഒ- ശബരി.