Mammootty-Nadirshah movie: മമ്മൂട്ടിയും നാദിർഷയും ഒന്നിക്കുന്നു… ആവേശം നിറച്ച് ഐ ആം എ ഡിസ്കോ ഡാൻസറിന്റെ പോസ്റ്ററെത്തി

Mammootty-Nadirshah movie titled 'I Am A Disco Dancer: സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മറ്റ് അഭിനേതാക്കളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

Mammootty-Nadirshah movie: മമ്മൂട്ടിയും നാദിർഷയും ഒന്നിക്കുന്നു... ആവേശം നിറച്ച് ഐ ആം എ ഡിസ്കോ ഡാൻസറിന്റെ പോസ്റ്ററെത്തി

Mammootty-Nadirshah movie

Published: 

13 Mar 2026 | 06:03 PM

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നാദിർഷ – മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഐ ആം എ ഡിസ്കോ ഡാൻസർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ ആഷിഖ് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രാജേഷ് പരവൂർ, രാജേഷ് പനവള്ളി എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മറ്റ് അഭിനേതാക്കളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു വേഷമായിരിക്കും ഇതെന്ന സൂചനയാണ് ടൈറ്റിൽ നൽകുന്നത്.

നാദിർഷയുടെ നാലാം ചിത്രം

നാദിർഷ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നാദിർഷയുടെ മുൻ ചിത്രങ്ങളായ ‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’ എന്നിവ ബോക്സ് ഓഫീസിൽ വലിയ വിജയങ്ങൾ നേടിയവയായിരുന്നു. നിലവിൽ ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മേരാ നാം ഷാജി’ എന്ന ചിത്രത്തിന്റെ ജോലികളിലാണ് നാദിർഷ. ഇതിന് ശേഷമാകും മമ്മൂട്ടി ചിത്രം ആരംഭിക്കുക. മെഗാസ്റ്റാർ മമ്മൂട്ടിയും നാദിർഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം.

Follow Us
Related Stories
Karthik Surya: ബ്രെയിനിലേക്കുള്ള ഓക്‌സിജന്‍ ഫ്‌ളോ നഷ്ടപ്പെട്ടു; കാര്‍ത്തിക് സൂര്യ ആശുപത്രിയില്‍
Bachelor party 2: ടൊവിനോ, നസ്ലെൻ, ചാക്കോച്ചൻ; വമ്പൻ താരനിരയുമായി ബാച്ച്‌ലർ പാർട്ടി D’EUX’, റിലീസ് തിയതി എത്തി….
Vava Suresh: ‘കുടിക്കാന്‍ വെള്ളം തന്നത് ബാത്ത്‌റൂമിലെ ബക്കറ്റില്‍ നിന്ന്, ഭക്ഷണം കഴിക്കാതെ ഞാന്‍ തളര്‍ന്നിരുന്നു’; പൊട്ടിക്കരഞ്ഞ് വാവ സുരേഷ്
VaraLakshmi: കുഞ്ഞുങ്ങളെ പെറ്റുകൂട്ടാം, പക്ഷെ ആ കാര്യം മിണ്ടാൻ പാടില്ല! വരലക്ഷ്മിയെ പിന്തുണച്ച് മറ്റു നടിമാരും
Mohanlal: ഞങ്ങളുടെ ആൾക്കാരിൽ നിന്നും ആ ഒരു പരിഗണന എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ! മോഹൻലാൽ
Sandeshm Movie: ‘മനുഷ്യൻ്റെ കഥ എല്ലായിടത്തും ഒന്നാണെടാ..’; ഗ്യാസ് ക്ഷാമത്തിനിടെ കോട്ടപ്പള്ളിയുടെ വാക്കുകൾ വൈറലാകുന്നു
മഷ്റൂം ഫ്രൈഡ് റൈസ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാൻ എളുപ്പമാണ്
വെളിച്ചെണ്ണ ഉണ്ടോ? സൺസ്ക്രീൻ വീട്ടിൽ തന്നെ തയ്യാറാക്കാം
വീടിന്റെ ഈ ദിശയിൽ ഇരുന്ന് കാക്ക കരയാറുണ്ടോ? അവഗണിക്കരുത്
ബാക്കി വന്ന ചോറ് ചപ്പാത്തി മാവിൽ ചേർത്തു നോക്കൂ! കാണാം മാറ്റം
സുൽത്താൻ ബത്തേരി വകേരിയിൽ ഇറങ്ങിയ കാട്ടാന
ഗോൾഫ് ബോളുകൾ നിർമ്മിക്കുന്നത് ഇങ്ങനെയാണ്
വെള്ള ക്യാനിൽ പെട്രോൾ വാങ്ങാൻ ക്യൂ
ജി സുധാകരന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് കെസി വേണുഗോപാല്‍