AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty: ‘പദയാത്ര’ സെറ്റിൽ മമ്മൂട്ടിക്ക് ആദരം; പൊന്നാടയണിയിച്ച് അടൂര്‍, കേക്ക് മുറിച്ച് ആഘോഷം

Adoor Gopalakrishnan Felicitate Mammootty: പുരസ്കാര നേട്ടത്തിനു ശേഷം ആദ്യമായി സെറ്റിലെത്തിയ മമ്മൂട്ടിക്ക് അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.

Mammootty: ‘പദയാത്ര’ സെറ്റിൽ മമ്മൂട്ടിക്ക് ആദരം; പൊന്നാടയണിയിച്ച് അടൂര്‍, കേക്ക് മുറിച്ച് ആഘോഷം
Mammootty Image Credit source: social media
Sarika KP
Sarika KP | Published: 28 Jan 2026 | 07:13 AM

വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന പദയാത്ര എന്ന ചിത്രത്തിന്റെ സെറ്റിൽ പത്മഭൂഷൺ മമ്മൂട്ടിക്ക് സ്നേഹാദരം. പുരസ്കാര നേട്ടത്തിനു ശേഷം ആദ്യമായി സെറ്റിലെത്തിയ മമ്മൂട്ടിക്ക് അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.

അതേസമയം ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്ന നടി ഗ്രേസ് ആന്റണി, നടൻ ഇന്ദ്രൻസ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമാണ സംരംഭമായി ഒരുക്കുന്ന പദയാത്രയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ, കെ.വി. മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്.

Also Read:ഖാലിദ് റഹ്മനെ വെട്ടി? മമ്മൂട്ടി-ക്യൂബ്സ് എൻ്റർടെയ്മെൻ്റ്സ് ചിത്രം ഉപേക്ഷിച്ചു?

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി-അടൂർ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.