Mammootty: ‘വാമ്പയര്‍ വരും നിങ്ങള്‍ ഞെട്ടും, ഹോളിവുഡ് വരെ പോകേണ്ട നമുക്ക് ഇവിടം കൊണ്ട് തന്നെ തീര്‍ക്കാം’

Mammootty Hints at Vampire Role: മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. മൂന്നുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, അഞ്ച് തവണ സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു. 1998ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്. 2026ല്‍ പദ്മ ഭൂഷണും അദ്ദേഹത്തെ തേടിയെത്തി.

Mammootty: വാമ്പയര്‍ വരും നിങ്ങള്‍ ഞെട്ടും, ഹോളിവുഡ് വരെ പോകേണ്ട നമുക്ക് ഇവിടം കൊണ്ട് തന്നെ തീര്‍ക്കാം

മമ്മൂട്ടി

Updated On: 

26 Apr 2026 | 08:41 PM

അഭിഭാഷക ജോലി ചെയ്യുന്നതിനിടെയാണ് മമ്മൂട്ടി മലയാള സിനിമയിലേക്ക് എത്തുന്നത്. മൂന്ന് പതിറ്റാണ്ടുകളായി അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രം അനുഭവങ്ങള്‍ പാളിച്ചകളായിരുന്നു. ഇതില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് താരമെത്തിയത്. എന്നാല്‍ പിന്നീട് 1980ല്‍ എംടി വാസുദേവന്‍ നായരുടെ വിളിക്കുന്നുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ നായകനായി തിളങ്ങി.

മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. മൂന്നുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, അഞ്ച് തവണ സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു. 1998ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്. 2026ല്‍ പദ്മ ഭൂഷണും അദ്ദേഹത്തെ തേടിയെത്തി.

നിലവില്‍ പാട്രിയറ്റ് എന്ന പുത്തന്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം. 17 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു എന്നൊരു പ്രത്യേകതയും പാട്രിയറ്റിനുണ്ട്. ട്വന്റി 20 എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. പാട്രിയറ്റിന്റെ തിരക്കുകള്‍ക്കിടയിലും ലോകയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പങ്കുവെക്കാനും മമ്മൂട്ടി മറക്കുന്നില്ല.

വാമ്പയര്‍ വരും

പാട്രിയറ്റ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടിയോട് വാമ്പയര്‍ വരുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു, ഇതിന് മറുപടിയായി വരും എന്നാല്‍ അല്‍പം കാത്തിരിക്കണമെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

പേടിക്കേണ്ടാ വാമ്പയര്‍ കുറച്ചൂടി കഴിഞ്ഞിട്ടേ വരൂ, ഞെട്ടിക്കും, ഇനി ഹോളിവുഡ് വരെയൊന്നും പോകേണ്ടാ, നമുക്ക് ഇവിടം കൊണ്ട് തന്നെ തീര്‍ക്കാം, എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ലോകയോ ഭ്രമയുഗമോ?

മമ്മൂട്ടിയുടെ പുതിയ പ്രസ്താവന രണ്ട് ചിത്രങ്ങളിലേക്കാണ് ആരാധകരുടെ സംശയമെത്തിക്കുന്നത്. ഒന്ന് കല്യാണി പ്രിയദര്‍ശനെ പ്രധാന കഥാപാത്രമാക്കി എത്തി ലോകയും മറ്റൊന്ന് മമ്മൂട്ടി തന്നെ ചാത്തനായി എത്തി തകര്‍ത്ത ഭ്രമയുഗവുമാണ്. ലോകയില്‍ നീലി ബഹുമാനിക്കുന്ന മൂത്തോന്‍ മമ്മൂട്ടി ആകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ചിത്രത്തിന്റെ രണ്ടാംഭാഗം മൂത്തോനുമായി ബന്ധപ്പെട്ടായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഭ്രമയുഗത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമോ എന്നതും ആരാധകരുടെ ഏറെനാളായുള്ള ചോദ്യമാണ്. മമ്മൂട്ടി വീണ്ടും ചാത്തനായി എത്തണമെന്ന് ആരാധകര്‍ക്കും ആഗ്രഹമുണ്ട്. അതിനാല്‍ അദ്ദേഹം നല്‍കിയ സൂചന രണ്ട് ചിത്രങ്ങള്‍ക്കും മേലുള്ള പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു.

Also Read: Patriot: നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി

അനുപമയോടും പറഞ്ഞു

അനുപമ ചോപ്രയ്ക്ക് നല്‍കി അഭിമുഖത്തിലും ഇതുമായി ബന്ധപ്പെട്ട സൂചന മമ്മൂട്ടി നല്‍കുന്നുണ്ട്. എപ്പോഴെങ്കിലു ഒരു വാമ്പയര്‍ വേഷം ചെയ്യുന്ന ആലോചിച്ച് നോക്കിയിട്ടുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം, അതിന് ഇന്‍ഷാ അള്ളാ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ അത്തരമൊരു സിനിമ സംഭവിക്കുമോ എന്ന കാര്യത്തില്‍ മമ്മൂട്ടി വ്യക്തത നല്‍കിയിരുന്നില്ല. ചിലപ്പോള്‍ സംഭവിച്ചേക്കാം എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. എന്നാല്‍ പുതിയ പരാമര്‍ശം അനുസരിച്ച് വാമ്പയര്‍ കഥാപാത്രത്തിനായുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി എന്ന് അനുമാനിക്കാം.

 

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം