Dominic And The Ladies Purse OTT : അവസാനം മമ്മൂട്ടിയുടെ ഡൊമിനിക് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
Dominic And The Ladies Purse OTT Platform And Release Date : ഈ വർഷം ജനുവരിയിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. ചില കാരണങ്ങൾ കൊണ്ട് സിനിമയുടെ ഒടിടി റിലീസ് നീണ്ടു പോകുകയായിരുന്നു.

Dominic Ott
കളങ്കാവലിന് മുമ്പ് ഈ വർഷം മമ്മൂട്ടിയുടെതായി രണ്ട് ചിത്രങ്ങളാണ് തിയറ്ററിൽ എത്തിട്ടുള്ളത്. ഒന്ന് മമ്മൂട്ടി കമ്പനി തന്നെ നിർമിച്ച ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് രണ്ടാമത്തേത് ബസൂക്കയുമാണ്. ഈ രണ്ട് ചിത്രങ്ങളും തിയറ്ററിൽ റിലീസായി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഒടിടിയിലേക്കെത്തിട്ടില്ല. രണ്ട് സിനിമകളുടെ ഒടിടി സംബന്ധിച്ച് പല റിപ്പോർട്ടുകൾ വന്നുവെങ്കിലും രണ്ട് മമ്മൂട്ടി ചിത്രങ്ങളുടെയും ഓൺലൈൻ സ്ട്രീമിങ് മാത്രം നടന്നില്ല. എന്നാൽ ഇപ്പോഴിതാ ഒരു ചിത്രത്തിൻ്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി.
മമ്മൂട്ടി കമ്പനിയുടെ തന്നെ ചിത്രമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സാണ് ഒടിടിയിലേക്ക് വരാൻ തയ്യാറെടുക്കുന്നത്. സീ ഗ്രൂപ്പാണ് മമ്മൂട്ടി ചിത്രത്തിൻ്റെ ഒടിടി സാറ്റ്ലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം സീ5ലൂടെ ഡിസംബർ 19-ാം തീയതി മുതൽ സംപ്രേഷണം ചെയ്യും. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും ഡൊമിനിക്കിനുണ്ട്. നേരത്തെ ഫെബ്രുവരിയിൽ ഒടിടിയിൽ എത്താൻ തയ്യാറെടുത്ത ചിത്രമായിരുന്നു ഡൊമിനിക്, പിന്നീട് മറ്റ് കാരണങ്ങൾ സിനിമയുടെ ഡിജിറ്റൽ റിലീസ് വൈകുകയായിരുന്നു.
ALSO READ : Vilayath Buddha OTT : തിയറ്ററിൽ ഫയർ ആയില്ല! പൃഥ്വരാജിൻ്റെ വിലായത്ത് ബുദ്ധ ഇനി ഒടിടിയിലേക്ക്
ഡൊമിനിക്കിൻ്റെ ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്
ആദ്യം ഡൊമിനിക്കിൻ്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോയുടെ പക്കലായിരുന്നു. ഫെബ്രുവരി അവസാനത്തോടെ സ്ട്രീമിങ് ആരംഭിക്കാമെന്നായിരുന്നു ധാരണ. എന്നാൽ ഡൊമിനിക് ബോക്സ്ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാതെ വന്നതോടെ പ്രൈം വീഡിയോ സ്ട്രീമിങ് നടത്തുന്ന തീരുമാനത്തിൽ നിന്നും പിന്മാറി.
സിഐ ഡൊമിനിക് എന്ന ടൈറ്റിൽ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. പതിവ് ശൈലിയിൽ നിന്നുമാറി അൽപം നർമത്തോടെയാണ് ഗൗതം വാസുദേവ് മേനോൻ ഈ ചിത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ്, സുശ്മിത ഭട്ട്, വിനീത്, വിജി വെങ്കടേഷ്, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്കിട്ടുള്ളത്. വിഷ്ണു ദേവാണ് ഛായാഗ്രാഹകൻ, ഡാർബുക്ക ശിവയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ആൻ്റണിയാണ് ചിത്രത്തിൻ്റെ എഡിറ്റർ.