AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mandakini OTT : മന്ദാകിനി ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?

Mandakini OTT Release Date : രണ്ട് പ്ലാറ്റ്ഫോമുകളാണ് മന്ദാകിനി സിനിമയുടെ ഒടിടി അവകാശം സ്വന്താക്കിയിരിക്കുന്നത്. മെയ് 24ന് തിയറ്ററുകളിൽ എത്തിയ കോമഡി ചിത്രമാണ് മന്ദാകിനി

Mandakini OTT : മന്ദാകിനി ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?
മന്ദാകിനി ഒടിടി (Image Courtesy : Manorama Max Facebook)
Jenish Thomas
Jenish Thomas | Published: 04 Jul 2024 | 06:02 PM

സംവിധായകൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും (Anarkali Marikar) കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കോമഡി ചിത്രം മന്ദാകിനി സിനിമയുടെ ഒടിടി (Mandakini Movie OTT) റിലീസ് തീയതി പ്രഖ്യാപിച്ചു. രണ്ട് പ്ലാറ്റ്ഫോമുകൾക്കാണ് മന്ദാകിനി സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം മാനോരമ ഗ്രൂപ്പിൻ്റെ മനോരമ മാക്സാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് പുറത്ത് ചിത്രം സംപ്രേഷണം ചെയ്യുക സിമ്പ്ലി സൗത്തിലൂടെയാണ്. ജൂലൈ 12 മുതലാണ് മന്ദാകിനിയുടെ ഒടിടി സംപ്രേഷണം ആരംഭിക്കുക.

നവാഗത സംവിധായകൻ വിനോദ് ലീലയാണ് മന്ദാകിനി ഒരുക്കിയിരിക്കുന്നത്. സ്പെയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രത്തിൻ്റെ നിർമാതാവ്. സിനിമയുടെ ക്യാമറമാൻ ആയ ഷിജു എം ഭാസ്കറിൻ്റെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അൽത്താഫിനും അനാർക്കലിക്കും പുറമെ ചിത്രത്തിൽ സംവിധാകരായ ലാൽ ജോസ്, ജിയോ ബേബി, ജൂഡ് ആന്തണി ജോസഫ്, അജയ് വാസുദേവ്, വനീത് തട്ടത്തിൽ, കുട്ടി അഖിൽ, പ്രിയ വാര്യർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : Turbo OTT: ടർബോ ഒടിടി തീയ്യതി ഉറപ്പിച്ചു, എന്നു മുതൽ കാണാം

നേരത്തെ ചിത്രം ജൂലൈ ആദ്യ വാരത്തിൽ ഒടിടിയിൽ സംപ്രേഷണം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മെയ് 24 തിയറ്ററുകളിൽ റിലീസായ ചിത്രം 40 ദിവസത്തിന് ശേഷം മാത്രമെ ഒടിടിയിൽ സംപ്രേഷണം ചെയ്യൂ എന്ന കണക്കിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ ആ കണക്ക് കൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് ചിത്രം ജൂലൈ രണ്ടാമത്തെ ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നത്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയെടുത്ത ചിത്രമാണ് മന്ദാകിനി.

ബിബിൻ അശോകാണ് മന്ദാകിനിക്ക് സംഗീതം നൽകിയിരിക്കുന്നത്. ഷെറിലാണ് എഡിറ്റർ. ബിനു നായർ- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, സൗമ്യധ വർമ-പ്രൊജെക്ട് ഡിസൈനർ, എബിൾ കൗസ്തുഭം- ചീഫ് അസോസിയേറ്റ് ഡയറക്ടർ, ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ- അസോസിയേറ്റ് ഡയറക്ടർ, അഭിഷേക് അരുൺ, വിനീത കെ തമ്പാൻ, ഡിക്സൺ ജോസഫ്, ബേസിൽ- അസിസ്റ്റൻ്റ് ഡയറക്ടർ, ഷാനവാസ് എൻഎ, ഷാലു- അസോസിയേറ്റ് ക്യാമറമാൻ, വിഷ്ണു അന്താഴി, ബാലും ബിഎംകെ- ക്യാമറ അസിസ്റ്റൻ്റ്, ഷാനവാസ് എൻഎ- ഏരിയൽ സിനിമാറ്റോഗ്രാഫി, ആനന്ദ് രാജ് എസ്- സ്പോട്ട് എഡിറ്റർ